മന്ത്രിമന്ദിരങ്ങളിലെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതു കൃഷിമന്ത്രി കെ.പി. മോഹനനാണ്. രണ്ടു മാസത്തെ ബില്ല് 45,488 രൂപ. രണ്ടാം സ്ഥാനത്തുള്ള ധനമന്ത്രി കെ.എം. മാണിയുടെ വസതിയിലെ ബില്ല് 44,448 രൂപ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും വൈദ്യുതി ഉപയോഗത്തിന് കുറവില്ല. 42,816 രൂപയുടെ വൈദ്യുതിയാണ് മുഖ്യമന്ത്രി രണ്ടു മാസം കൊണ്ടു ഉപയോഗിച്ചത്. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദും ഇക്കാര്യത്തില്‍ പിന്നോട്ടില്ല. 39,928 രൂപയാണ് ആര്യാടന്റെ രണ്ടു മാസത്തെ വൈദ്യുത ബില്ല്. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ്, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്നിവരുടെ വൈദ്യുതി ബില്ല് 30,000 രൂപയ്ക്ക് മുകളിലാണ്.
ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വസതിയിലാണ് ഏറ്റവും കുറവു വൈദ്യുതി ഉപയോഗിച്ചിരിക്കുന്നത്. രണ്ടു മാസത്തെ ബില്ല് 2,263 രൂപ മാത്രം. മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു എന്നിവരുടെ വൈദ്യുതി ബില്ലും 10,000 രൂപയില്‍ താഴെയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment