Latest News

സംസ്‌ഥാനനേതൃത്വം ചിറകരിയാന്‍ നോക്കുന്നു: പിബിയ്‌ക്ക് വിഎസിന്റെ കത്ത്‌

ന്യൂഡല്‍ഹി : വിശ്വസ്‌തര്‍ക്കെതിരേ അച്ചടക്ക സാധ്യത നിലനില്‍ക്കുമ്പോള്‍ ഇതിനെതിരേ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി പി ബിയ്‌ക്ക് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ കത്ത്‌. സഹായിക്കുന്നവരെ പുറത്താക്കി തന്റെ ചിറകരിയാന്‍ ശ്രമിക്കുന്നുവെന്നും നിയമപരമായി തനിക്കെതിരെ ഒന്നും ചെയ്യാനാകാത്തുതുകൊണ്ട്‌ സംസ്ഥാന നേതൃത്വം രാഷ്‌ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നമാണ് വിഎസി​ന്റെ പ്രധാന ആരോപണം.

പി ബി യോഗത്തിന്‌ മുന്നോടിയായി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനാണ്‌ വിഎസ്‌ കത്തു നല്‍കിയത്‌. കത്ത്‌ പി ബി ചര്‍ച്ച ചെയ്‌തു. തനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സംസ്‌ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമാണ്‌ വി എസ്‌ കത്തില്‍ നടത്തിയിരിക്കുന്നത്‌. പിബി ഇടപെട്ട്‌ തിരുത്തിയ സംസ്‌ഥാന സമ്മേളന റിപ്പോര്‍ട്ട്‌ തനിക്ക്‌ തരുന്നില്ലെന്നും വി എസ്‌ ആരോപിക്കുന്നു. ഒഞ്ചിയത്തിന്റെയും ഷൊര്‍ണ്ണൂരിന്റെയും അനുഭവങ്ങളില്‍ നിന്നും നേതൃത്വം പാഠം പഠിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ തന്റെ നീക്കം നേതാക്കന്മാരില്‍ അസ്വസ്‌ഥത സൃഷ്‌ടിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ടി പിയുടെ കൊലപാതകത്തില്‍ പാര്‍ട്ടി എന്ത്‌ തീരുമാനത്തില്‍ എത്തിയാലും വസ്‌തുതകള്‍ വസ്‌തുതകളല്ലാതാകുന്നില്ല. ഐസ്‌ക്രീം കേസ്‌ അട്ടിമറിച്ചയാളാണ്‌ പാര്‍ട്ടി സെക്രട്ടറിയുടെ അഭിഭാഷകനെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍ തന്നെയാണ്‌ വാര്‍ത്തകള്‍ ചോര്‍ത്തുന്നതെന്നും വി എസ്‌ കത്തില്‍ ആരോപിച്ചിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, VS Achudandan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.