ഉദുമ : സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിന് പാലക്കുന്നില്‍ തുടക്കമായി
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ സൈക്കിളിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് വിജയകുമാര്‍ പാലക്കുന്ന് ഫ്‌ളാഗ് ഓഫ് ചെയ്തതോടെയാണ് മത്സരം തുടങ്ങിയത്.
ജില്ലാ സൈക്കിളിംഗ് അസോസിയേഷന്റെയും ജനകീയ സംഘാടക സമിതിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ഗീതുരാജ്, അഞ്ജന എം എസ്, വിനയ വിജയന്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടിയും ടിനു മാറിയ ടോമി, ലിഡിയ എം സണ്ണി എന്നിവര്‍ കോട്ടയത്തിനുവേണ്ടിയും കോഴിക്കോടിനു വേണ്ടി അഞ്ജിത ടി പിയും മത്സരിക്കുന്നുണ്ട്
പുരുഷ വിഭാഗത്തില്‍ സുബിന്‍ എന്‍ ആര്‍, കൃഷ്ണദാസ്, വിവേക്, സജീവ്, അഖില്‍ എ എസ് സിനുരാജ് തുടങ്ങിയ ദേശീയ താരങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ പാലക്കുന്നിലെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ഒളിമ്പ്യന്‍ എം എഡി വത്സമ്മ മത്സരം ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച വൈകുന്നേരം 3.30 ന് കായികതാരങ്ങളും, കായിക പ്രേമികളെയും വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും, കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്നു കൊണ്ടുള്ള ഘോഷയാത്രയോടെ ചാമ്പ്യന്‍ഷിപ്പ് സമാപിക്കും
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment