Latest News

കാന്തപുരത്തിന് സുല്‍ത്താനുല്‍ ഉലമ സ്ഥാനനാമം


പുളിക്കല്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ‘സുല്‍ത്താനുല്‍ ഉലമ’ സ്ഥാനനാമം. കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംവാദത്തിന്റെ നായകനായ കാന്തപുരത്തിന് പുതിയ സ്ഥാനനാമം നല്‍കിയത്.

കൊട്ടപ്പുറം ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗരിയില്‍ സമാപിച്ച സംവാദ വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പുതിയ സ്ഥാനപദവിയോട് കൂടിയ ഉപഹാരം നല്‍കി കാന്തപുരത്തെ ആദരിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാരാണ് കാന്തപുരത്തിന് ‘സുല്‍ത്താനുല്‍ ഉലമ’ സഥാനനാമം നല്‍കിയത്. പൂര്‍വ പണ്ഡിതന്മാരില്‍ ജനസേവന രംഗത്തും വിജ്ഞാന പ്രചരണ രംഗത്തും മഹത്തായ സേവനം കാഴ്ചവെച്ച അല്ലാമ ഇസ്സുദ്ദീന്‍ബ്‌നു അബ്ദുസ്സലാം എന്ന പണ്ഡിതന് അന്നത്തെ പണ്ഡിതന്മാര്‍ നല്‍കിയ സ്ഥാനപ്പേരാണ് സുല്‍ത്താനുല്‍ ഉലമ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Kandapuram AP Aboobaker Musliyar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.