Latest News

ടോയ്‌ലറ്റ് വൃത്തിയാക്കാനും മൊബൈൽ ആപ്ളിക്കേഷൻ

സിംഗപ്പൂർ: ഇനി പബ്ളിക്ക് ടോയ്‌ലറ്റുകളിൽ കേറാൻ മടിയുള്ളവർക്ക് അത് വേണ്ട. വൃത്തിഹീനമായ പബ്ളിക്ക് ടോയ്‌ലറ്റുകൾ പഴങ്കഥയാവുകയാണ്.

ടോയ്‌ലറ്റുകൾ വൃത്തിയുള്ളതാണോ എന്നറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ളിക്കേഷൻ വരുകയാണ്. സിംഗപ്പൂരിലെ റെസ്റ്റ്റൂം അസോസിയേഷന്റെ (ആർ.എ.എസ്) ​toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ പബ്ളിക്ക് ടോയ്‌ലറ്റുകൾ സംബന്ധിച്ച വിവരങ്ങൾ,​ വൃത്തിയുള്ളത് ഏത്,​ വൃത്തിഹീനമായത് ഏത് എന്നതിനക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയാനും വിലയിരുത്തൽ നടത്താനും സാധിക്കും.

നിലവാരമനുസരിച്ച് 5 വരെയുള്ള സ്റ്റാർ റേറ്റിംഗ് വോട്ടെടുപ്പ് നടത്താനും പൊതു ജനങ്ങൾക്ക് അവസരമുണ്ട്.

ഹാപ്പി ടോയ്‌ലറ്റ് പ്രോഗ്രാം എന്ന നൂതന പദ്ധതി ആൻഡ്രോയ്ഡ് സ്മാ‌‌ർട്ട് ഫോണിലും ടാബ്‌ലറ്റിലും പ്രവർത്തിപ്പിക്കാനാകും.

കോഫി ഷോപ്പ്സ്,​ മാർക്കറ്റ്,​ ബസ് ടെർമിനലുകൾ,​ ഫുഡ് കോർട്ടുകൾ,​ സിനിമാശാലകൾ,​ സബ്‌വേ സ്റ്റേഷൻ തുടങ്ങിയ പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകളുടെ വൃത്തി സാമൂഹ്യപ്രശ്നത്തോടൊപ്പം ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നതാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.