Latest News

ചോരത്തുള്ളികളുടെ നടുക്കുന്ന ഓര്‍മയില്‍ അഭിനന്ദ്‌ നേടിയതു തിളക്കമാര്‍ന്ന വിജയം

വടകര: രാഷ്ടീയ എതിരാളികളുടെ വാള്‍ത്തലപ്പില്‍ ജീവന്‍ വെടിഞ്ഞ പിതാവിന്റെ ഓര്‍മകള്‍ ഉള്ളിലൊതുക്കി പ്ലസ്ടു പരീക്ഷയെഴുതിയ അഭിനന്ദിനു മികച്ച വിജയം.

തോറ്റു പിന്‍മാറരുതെന്ന അച്ഛന്റെ വാക്കുകള്‍ ആയിരംവട്ടം ആവര്‍ത്തിച്ചു പാകപ്പെടുത്തിയ മനസുമായി പരീക്ഷയെഴുതിയ അഭിനന്ദ് ആ വാക്കു പാലിച്ചു.

ബുധനാഴ്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മടപ്പള്ളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയും ടി.പി. ചന്ദ്രശേഖരന്റെ മകനുമായ അഭിനന്ദിന് 86 ശതമാനം മാര്‍ക്കാണു ലഭിച്ചത്.

 പിതാവിന്റെ വിയോഗത്തിലും അനാഥത്വത്തിന്റെ വിഹ്വലതകളിലും കഴിയുന്ന അഭിനന്ദിന്റെ വിജയത്തിന് തിളക്കമേറെ.

അഭിനന്ദ് പ്ലസ് വണ്‍ പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായി പിതാവിനെ നഷ്ടമായതിന്റെ ആഘാതത്തില്‍ ജീവിതം വഴിമുട്ടിയെന്ന തോന്നലില്‍ ടി.പിയുടെ സഹപ്രവര്‍ത്തകരും നാട്ടുകാരും നല്‍കിയ സ്‌നേഹത്തിന്റെ ഊര്‍ജത്തിലാണ് അഭിനന്ദ് പഠനം തുടര്‍ന്നത്.

അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ദുഃഖഭാരം കടിച്ചമര്‍ത്തി അമ്മയ്ക്കു താങ്ങായി വീട്ടിലിരുന്നപ്പോള്‍ അഭിനന്ദിന് ആഴ്ചകളോളം വിദ്യാലയത്തിലെപഠനം നഷ്ടമായിരുന്നു. പക്ഷേ, സഹപാഠികളും അധ്യാപകരും സഹായിക്കാന്‍ മനസുകാണിച്ചപ്പോള്‍ നഷ്ടമായ അധ്യയന ദിനങ്ങള്‍ അവന്‍ തിരിച്ചുപിടിച്ചു.

റവലൂഷണറി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവര്‍ത്തകന്‍കൂടിയായ അഭിനന്ദ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കണ്ണിലുണ്ണിയാണ്. വിനയവും ബഹുമാനവും െകെമുതലാക്കിയ കൊച്ചു ടി.പിയെക്കുറിച്ചുപറയാന്‍ അധ്യാപകര്‍ക്കു നൂറുനാവ്.

ലോകത്തിലെ തന്നെ മികച്ച കലാലയങ്ങളിലൊന്നായ ന്യൂഡല്‍ഹി ജെ.എന്‍.യുവില്‍ 11നു നടക്കുന്ന ടി.പി. അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ അമ്മ രമയ്‌ക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് അഭിനന്ദ് പരീക്ഷാഫലം അറിഞ്ഞത്. ശാസ്ത്രവിഷയത്തില്‍ െനെപുണ്യമുള്ള അഭിനന്ദിന് എന്‍ജിനീയറിംഗിനു ചേര്‍ന്നു പഠിക്കാനാണു താല്‍പര്യം.
(Mangalam)




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, TP Chandrashekaran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.