Latest News

ശുദ്ധജലം ജനത്തിന് എത്തിച്ചുകൊടുക്കുക എന്നത് ഭരണാധികാരികളുടെ കടമ: കാന്തപുരം

ചവറ: ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ശുദ്ധജലം ജനത്തിന് എത്തിച്ചുകൊടുക്കുക എന്നത് ഭരണാധികാരികളുടെ കടമയാണെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ലക്ഷങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.വൈ.എസ്. ചവറ മേഖലാ കമ്മിറ്റി നിര്‍മ്മിച്ച ശങ്കരമംഗലം ദാറുല്‍ മുസ്തഫ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, സുന്നി സെന്റര്‍, മസ്ജിദുകള്‍ എന്നിവ നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

സ്വാഗതസംഘം ചെയര്‍മാന്‍ സിറാജുദ്ദീന്‍ അഹ്‌സനി അധ്യക്ഷനായി. പി. എ. ഹൈദ്രൂസ് മുസലിയാര്‍, ഡോ. പി. എ. മുഹമ്മദ്കുഞ്ഞ് സഖാഫി, ഇബ്രാഹിംകുട്ടി മുസലിയാര്‍, എം. എസ്. ത്വാഹിര്‍ഹാജി എന്നിവരെ കാന്തപുരം ആദരിച്ചു. ഐ. സി. എസ്. ജനറല്‍ സെക്രട്ടറി പി. കെ. മുഹമ്മദ് ബാദുഷ സഖാഫി ഭൂമിയുടെ രേഖ ഹസ്സന്‍ പെരുങ്കുഴിക്ക് കൈമാറി. എസ്.എസ്.എഫ്. ഡെപ്യൂട്ടി പ്രസിഡന്റ് പി. എ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണവും വലിയത്ത് ഇബ്രാഹിംകുട്ടി ആമുഖ പ്രസംഗവും നടത്തി. കെ. എസ്. കെ. തങ്ങള്‍ ദുആയ്ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ റഷീദ് മുസലിയാര്‍ സ്വാഗതവും ഹസ്സന്‍ പെരുങ്കുഴി നന്ദിയും പറഞ്ഞു.

Keywords:Kandapuram AP Aboobaker Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.