ഇതിന്റെ ആദ്യപടിയായി ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമസഹായം കോര്‍പറേഷന്‍ തേടിയതായി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞമാസം പ്ലാന്റേഷന്‍ കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഭോപ്പാല്‍ മാതൃകയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയത്.
കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി 7000ഓളം ആളുകളെ കണെ്ടത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരിതത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപവീതവും പൂര്‍ണമായും കിടപ്പിലായവര്‍ക്ക് അഞ്ചുലക്ഷം രൂപയും ഭാഗികമായി രോഗംബാധിച്ചവര്‍ക്കു മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ 2010 ഒക്ടോബറില്‍ നിര്‍ദേശം നല്‍കിയിരുന്നു.
184 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 87 കോടി രൂപ പ്ലാന്റേഷന്‍ കോര്‍പറേഷനും ബാക്കി തുക സംസ്ഥാന സര്‍ക്കാരും നല്‍കണമെന്നാണു വ്യവസ്ഥ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment