അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രൗഡഗംഭീര സദസിലാണ് സൗന്ദര്യത്തിന്റെ അഴകളവുകള്‍ മാറ്റുരച്ചത്. ചുവടിലും ചിരിയിലും മിഴിമുനയിലും സൗന്ദര്യമൊഴുകിയ രാവിന് നൃത്തവും സംഗീതവും മാറ്റുകൂട്ടി. ഫൈനല്‍സിന്റെ ആദ്യ റൗണ്ടില്‍ 16 പേരാണ് മത്സരത്തിനുണ്ടായിരുന്നത്.
മലയാളിയായ ഷാരു പി. വര്‍ഗീസ് ഉള്‍പ്പടെ 10 പേരാണ് സെമിയിലേക്ക് യോഗ്യത നേടിയത്. സെമിയില്‍ ഷാരു പിന്തള്ളപ്പെട്ടപ്പോള്‍ ജേതാക്കളായ മൂന്നു പേര്‍ക്കൊപ്പം അവന്തിക മിശ്ര, ഖുശബു പ്രസാദ്, സൊനാല്‍ ബാനര്‍ജി എന്നിവരാണ് അവസാന റൗണ്ടില്‍ മത്സരിക്കാനുണ്ടായത്.
കന്യക മാനേജിംഗ് എഡിറ്റര്‍ റോഷ്‌മ ബിജു വര്‍ഗീസ്, മുന്‍ മിസ് ഇന്ത്യ പാര്‍വതി ഓമനക്കുട്ടന്‍, നടന്‍ ബാബു ആന്റണി, നടനും മോഡലുമായ ഖാലിദ് സിദ്ദിഖ്, പ്രശസ്‌ത മോഡലുകളായ നിയതി ജോഷി, ഐശ്വര്യ എന്നിവരായിരുന്നു ജഡ്‌ജിംഗ് പാനലില്‍.
കിരീടം ചൂടിയ ദീപികയ്‌ക്ക് ജീവിതത്തെക്കുറിച് വിശാല കാഴ്‌ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. ഒരു പെണ്‍കുട്ടിയില്‍ നിന്ന് സ്‌ത്രീയിലേക്കുള്ള വളര്‍ച്ച അവള്‍ സ്വതന്ത്രയായി സമാധാനമായി ജീവിക്കുമ്പോഴാണ് പൂര്‍ത്തിയാകുന്നതെന്നായിരുന്നു ജഡ്‌ജസിന്റെ ചോദ്യങ്ങള്‍ക്ക് ദീപികയുടെ മറുപടി. ബംഗളുരുവില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറാണ് ദീപിക. മിസ് ക്യാറ്റ്‌വാക്ക് അവാര്‍ഡും ദീപികയ്‌ക്കാണ്.
യന്തിഷാ സിംഗ്(മിസ് വ്യൂവേഴ്‌സ് ചോയ്‌സ്), അബന്തിക ദേക്ക(മിസ് കണ്‍ജീനിയാലിറ്റി) അവന്തിക മിശ്ര(മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ്, മിസ് ഫോട്ടോജനിക്), ഷാരു പി. വര്‍ഗീസ്(ബ്യൂട്ടിഫുള്‍ സ്‌മൈല്‍), സൊനാല്‍ ബാനര്‍ജി(ബ്യൂട്ടിഫുള്‍ ഐസ്), സ്വാതി ഡോറ(മിസ് ടാലന്റ്), ഖുശ്‌ബു പ്രസാദ്(മിസ് ടാലന്റ്), അരിഞ്ചിത പോള്‍(ബ്യൂട്ടിഫുള്‍ ഹെയര്‍) എന്നിവരാണ് മറ്റ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ സുന്ദരികള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment