ഫൊര്‍ ഗോഡ്, കണ്‍ട്രി ആന്‍ഡ് കൊക്ക കോള: ദി ഡെഫ്നിറ്റിവ് ഹിസ്റ്ററി ഒഫ് ദ ഗ്രെയ്റ്റ് അമെരിക്കന്‍ സോഫ്റ്റ് ഡ്രിങ്ക് ആന്‍ഡ് ദ കമ്പനി ദാറ്റ് മെയ്ക്ക്സ് ഇറ്റ് എന്ന പുസ്തകത്തിന്‍റെ പുതിയ പതിപ്പില്‍ കോളയുടെ ഒറിജിനല്‍ രുചിക്കൂട്ട് പെന്‍ഡര്‍ഗ്രാസ്റ്റ് വിശദമായി വിവരിക്കുന്നു.
പഞ്ചസാര, ചെറുനാരങ്ങാ നീര്, ജാതി, മല്ലി തുടങ്ങിയവയാണ് കോളയുടെ രുചിരഹസ്യത്തിനു പിന്നിലെന്ന് പെന്‍ഡര്‍ഗ്രാസ്റ്റ് പറയുന്നു. 1886ല്‍ കോള ആദ്യമായി ഉണ്ടാക്കിയ ജോണ്‍ പെംബര്‍ട്ടണിന്‍റെ പങ്കാളി ഫ്രാങ്ക് റോബിന്‍സണിന്‍റെ കുടുംബത്തിന് കൈമറിഞ്ഞു കിട്ടിയതാണ് ഈ രുചിരഹസ്യമെന്നും ഗ്രന്ഥകാരന്‍. എന്നാല്‍ കോളയുടെ രുചിക്കൂട്ടിന് യഥാര്‍ഥ പ്രതി ഒന്നേയുള്ളൂവെന്നും അത് അറ്റ്ലാന്‍ഡയിലെ കമ്പനി ആസ്ഥാനത്തുള്ള നിലവറയില്‍ ആണെന്നുമാണ് കൊക്ക കോളയുടെ അവകാശവാദം.
പുസ്തകത്തിന്‍റെ ആദ്യപതിപ്പിന്‍റെ രചനയ്ക്കിടയിലാണ് രുചിക്കൂട്ടിന്‍റെ പ്രതി ശ്രദ്ധയില്‍ പെട്ടതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഫ്രാങ്ക് റോബിന്‍സണിന്‍റെ കൊച്ചുമകന്‍ ഫ്രാങ്ക് റോബിന്‍സണ്‍ ജൂനിയറിന്‍റെ പക്കലാണ് ഇതുണ്ടായിരുന്നത്. ഇത് പെന്‍ഡര്‍ഗ്രാസ്റ്ററെ കാണിക്കാന്‍ പക്ഷേ, റോബിന്‍സണ്‍ വിസമ്മതിച്ചു. റോബിണ്‍സിന്‍റെ വിവാഹ മോചന കേസിനിടെ പ്രതി സഹോദരി ലോറയുടെ പക്കലെത്തി. ഇവരില്‍നിന്നാണ് പെന്‍ര്‍ഗ്രാസ്റ്റര്‍ ഇതു കൈവശപ്പെടുത്തിയത്.
പെംബെര്‍ട്ടണിന്‍റെ പങ്കാളിയായിരിക്കെ ഫ്രാങ്ക് റോബിന്‍സനാണ് കോക്കിനു പേരിട്ടത്, പ്രസിദ്ധമായ ഇറ്റാലിക് ലിപി രൂപപ്പെടുത്തിയതും ഇദ്ദേഹം തന്നെ. എന്നാല്‍ പെംബര്‍ട്ടണ്‍ കൊക്ക കോളയുടെ പേറ്റന്‍റ് സ്വന്തമാക്കി റോബിന്‍സണെ ഒഴിവാക്കുകയായിരുന്നു. പെംബര്‍ട്ടണ്‍ പിന്നീട് യഥാര്‍ഥ രുചിക്കൂട്ടില്‍ മാറ്റം വരുത്തി. 1903ല്‍ കോക്ക് വില്‍പ്പന വ്യാപകമാക്കിയതോടെയാണ് അതില്‍നിന്ന് കൊക്കെയ്ന്‍റെ അംശം നീക്കം ചെയ്തത്.
അതിനിടെ കോക്കിന്‍റെ രുചിക്കൂട്ടെന്ന് അവകാശപ്പെട്ട് ക്ലിഫ് ക്ലൂജ് എന്നയാള്‍ ഓണ്‍ലൈന്‍ ലേലത്തിനു ശ്രമം നടത്തുന്നുണ്ട്.
ഇബേയില്‍ 50 ലക്ഷം ഡോളറിനാണ് ലേലം. ഇതുവരെ ഇതിന് ആവശ്യക്കാര്‍ എത്തിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment