ഒരു ശബ്ദ ക്ലിപ്പ് കാണിച്ചു അത് നിര്‍ത്തുന്നു എന്നത് തികച്ചും തെറ്റാണ് എന്നും ടിവി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മലയാളി ഹൗസ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും സൂര്യ ടിവി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് മലയാളി ഹൗസ് നിര്‍ത്തുകയാണെന്ന വാര്‍ത്ത വന്നതിനു പിറകേയാണ് സൂര്യ ടിവി പേജില്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പോസ്റ്റ് വന്നത്.
മലയാളി ഹൗസിനെക്കുറിച്ച് പരക്കുന്ന വാര്‍ത്ത തെറ്റാണെന്നും മലയാളി ഹൗസ് കൂടുതല്‍ ശക്തിയാര്‍ജിച്ചുവരികയാണെന്നും പേജില്‍ പറയുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ മലയാളി ഹൗസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നും കൂടി പേജില്‍ വ്യക്തമാക്കി.
അതെ സമയം സൂര്യ ടിവിയിലെ ജീവനക്കാരന്‍ പരിപാടി നിര്‍ത്തുന്നു എന്ന് പറഞ്ഞതിനെക്കുറിച്ച് സൂര്യടിവി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇതോടെ രാത്രി എട്ടു മണിക്ക് ടിവി കാണാനുള്ള മലയാളികളുടെ ഇടിച്ചു കയറ്റം ഇനിയും തുടരുമെന്ന് വ്യക്തമായി.
തെറിവിളിയും പ്രതിഷേധവും വ്യാപകമായതിനെത്തുടര്‍ന്നാണ് മലയാളി ഹൗസ് നിര്‍ത്തുകയാണെന്ന വാര്‍ത്ത പരന്നിരുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഫേസ്ബുക്കില്‍ ഇത്രയും വിമര്‍ശനങ്ങള്‍ വാങ്ങിയ മറ്റൊരു പരിപാടി ഉണ്ടായിട്ടില്ലെന്നും പറയാം.


No comments:
Post a Comment