ലണ്ടന്‍: മക്കയിലേക്ക് തീര്ത്ഥാടനത്തിനുപോകുമ്പോള് അപകടത്തില്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തോടൊപ്പം മോര്‍ച്ചറിയിലാക്കിയ ഒരു വയസുകാരന് അത്ഭുതകരമായി പുനര്‍ജനിച്ചു. മൃതദേഹം സൂക്ഷിക്കുന്ന ബാഗില്‍ സിപ്പ് ചെയ്തിട്ടിരുന്ന എയിസ ഹയാട്ടിനെ ഡോക്ടര്‍മാര്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. ബ്രിട്ടീഷ് കുടുംബത്തെ ഒന്നടങ്കം മരണത്തിന് കീഴടക്കിയ അപകടത്തില്‍ രക്ഷപെട്ടത് എയിസ മാത്രമാണ്.
സൗത്ത് വെയില്‍സിലെ ന്യൂപോര്‍ട്ട് സ്വദേശികളായ ഇവര്‍ സൗദി അറേബ്യയില്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. നിയന്ത്രണം തെറ്റിയ കാര്‍ കോണ്‍ക്രീറ്റ് പാലത്തിലിടിക്കുകയായിരുന്നു. എയിസയുടെ മാതാപിതാക്കളായ ഇഷാക്ക് (33) ബില്‍ക്കുസ് (33), ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് ഷൗക്കത്ത് (56), മുത്തശ്ശി ആബിദ (47), ആന്റി സെയ്റ സീനബ് (29) എ്ന്നിവരും തല്‍ക്ഷണം മരിച്ചു. ബില്‍ക്കുസ് ഏഴുമാസം ഗര്‍ഭിണിയുമായിരുന്നു. സെയ്റയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയുമായിരുന്നു. കാര്‍ അതിവേഗമാണ് പോകുന്നതെന്നും തനിക്ക് പേടിയാകുന്നുണ്ടെന്നും അവള് ഒരു ബന്ധുവിന് അപകടത്തിന് തൊട്ടുമുമ്പ് ടെക്സ്റ്റ് സന്ദേശം അയച്ചിരുന്നു.
മോര്‍ച്ചറിയില്‍നിന്ന് കോള്‍ഡ് സ്റ്റോറേിലേക്ക് മാറ്റുമ്പോഴായിരുന്ന എയ്സയുടെ മൃതദേഹം ചലിക്കുന്നതായി കണ്ടത്. എയ്സയെ ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് അപകടനില തരണം ചെയ്തത്. അതുവരെ അബോധാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തോള് തെന്നിപ്പോകുകയും കൈകാലുകള്‍ ഒടിയുകയും ചെയ്ത എയ്സ സുഖം പ്രാപിച്ചുവരികകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Accident
News
Saudi Arabia
World
കൗതുകം
ലോകം
കുടുംബത്തോടൊപ്പം മരിച്ചെന്നു കരുതിയ ഒരുവയസുകാരന് പുനര്ജന്മം
കുടുംബത്തോടൊപ്പം മരിച്ചെന്നു കരുതിയ ഒരുവയസുകാരന് പുനര്ജന്മം
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ഉള്ളാള്‍: വാട്സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഉള്ളാള്‍ പോലീസ്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...


No comments:
Post a Comment