Latest News

ഷെരീഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും

തളിപ്പറമ്പ: ദുരൂഹ സഹചര്യത്തില്‍ മരണമടഞ്ഞ തളിപ്പറമ്പ മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ. പി. ഷെരീഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ സബ്ബ് കലക്ടര്‍ ടി.പി അനുപമ അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മന്നം ഖബര്‍സ്ഥാനില്‍ ഖബറടക്കിയ ഷെരീഫയുടെ മൃതദേഹം വെളളിയാഴ്ച ഉച്ചയ്ക്ക് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.

തളിപ്പറമ്പ തഹസിദാര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ ഡോ. ഗോപാലകൃഷ്ണപിളളയാണ് ഖബര്‍സ്ഥാനില്‍ വെച്ച് തന്നെ ഷെരീഫയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെയാണ് ഷെരീഫ മരണപ്പെട്ടത്. സ്വാഭാവിക മരണമെന്ന് പറഞ്ഞ് അന്ന് തന്നെ ഖബറടക്കം നടത്തുകയായിരുന്നു . മരണത്തെ കുറിച്ച് ദുരൂഹത ഉയരുകയും പ്രശ്‌നം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് സുപ്രബണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഹാരിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുകയായിരുന്നു.
ഷെരീഫ തൂങ്ങി മരിച്ചതാണെന്നും തൂങ്ങിയ ഷാള്‍ അറുത്ത് താനാണ് നിലത്ത് കിടത്തിയതെന്നും ഹാരിസ് പോലീസിന് മൊഴി നല്‍കിയെങ്കിലും ഹാരിസിന്റെ മൊഴി പോലീസും നാട്ടുകാരും മുഖവിലക്കെടുത്തില്ല.
നാലരടി ഉയരത്തിലുളള ജനല്‍ കമ്പിയില്‍ അഞ്ചരയടി ഉയരമുളള ഷെരീഫ തൂങ്ങിമരിച്ചെന്ന മൊഴി കളളമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതിനിടെ ഷെരീഫയുടെ മൃതദേഹം മറവ് ചെയ്ത മന്നം ഖബര്‍സ്ഥാനില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടു. ഭര്‍ത്താവ് ഹാരിസും പോലീസ് നിരീക്ഷണത്തിലാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.