Latest News

യു.എന്‍ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി


മനാമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ അത്യുന്നത പുരസ്‌കാരം ഏറ്റുവാങ്ങി.

ബഹറൈനിലെ നാഷണല്‍ തിയേറ്ററില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോങ്‌ബോയില്‍ നിന്നാണ് പൊതുജനസേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഏറ്റുവാങ്ങിയത്. പൊതുജനസേവനത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡുകളായാണ് യു.എന്‍ അവാര്‍ഡുകള്‍ കരുതപ്പെടുന്നത്.

ബഹറൈനിലെ മലയാളികളും അഭിമാനത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇ- ഗവണ്മെന്റിന്റെയും ഭരണപരിഷ്‌കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്‍ക്കും മികച്ച ഭാവിസൃഷ്ടിക്കുകയെന്ന സുപ്രധാന വിഷയത്തെക്കുറിച്ച് നാലുദിവസമായി യു.എന്‍ പബ്ലിക് ഫോറം നടത്തിയ കണ്‍ വന്‍ഷന്റെ പ്ലീനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥമേധാവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 600 അപേക്ഷകളാണ് ഇത്തവണ അവാര്‍ഡിനു പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെയും പരീക്ഷണങ്ങളെയുമാണ് യു.എന്നിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ അഭൂതപൂര്‍വതയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ശ്രദ്ധേയമാക്കിയതെന്നും ലോകത്തിനു തന്നെ ഇതു മാതൃകയാണെന്നും യു.എന്‍ വിലയിരുത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.