പെരിങ്കടിയിലെ അഷറഫിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫവാസ്(അഞ്ച്)ആണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
അഷറഫ് ഗള്‍ഫിലാണ്. ഉമ്മ ഫൗസിയ മകനെ റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡില്‍ നിന്ന് വാനില്‍ കയറ്റി അയക്കുകയാണ് പതിവ്. തിരികെ ബസ് എത്തുന്ന മുമ്പ് ഉമ്മ ട്രാക്കിനടുത്ത് കുഞ്ഞിനെ കാത്തിരിക്കാറുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഉമ്മ ട്രാക്കിനടുത്ത് വന്ന് കാത്തിരുന്നിരുന്നു. വാന്‍ എത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. അടുത്ത വാനില്‍ വരുമെന്ന് ഡ്രൈവര്‍ പറഞ്ഞതിനാല്‍ കാത്തിരിപ്പ് തുടര്‍ന്നു. രണ്ടാമത്തെ വാനിലും കുട്ടിണ്ടായിരുന്നില്ല. അതോടെ നിലവിളിയായി. നാട്ടുകാര്‍ തിരിച്ചില്‍ തുടങ്ങി.
ഇതിനിടയിലാണ് അരകിലോമീറ്റര്‍ അകലെ ബേരിക്ക റെയില്‍വെ ട്രാക്കില്‍ കുഞ്ഞിനെ ഒരാള്‍ കണ്ടത്. ഒരു വണ്ടി വരുന്നത് കണ്ടതിനാല്‍ ഒരാള്‍ കുഞ്ഞിനെ പിടിച്ചുനിര്‍ത്തി. വണ്ടി കടന്നുപോയശേഷം കുഞ്ഞ് പാളം മുറിച്ചുകടക്കുതിനിടയിലാണ് രണ്ടാമത്തെ ട്രാക്കിലൂടെ മറ്റൊരു വണ്ടി എത്തിയത്. കുറച്ചകലെ പശുവിനെ മേയ്ക്കുകയായിരുന്ന ബേരിക്കയിലെ മൂസ ഓടിയെത്തി കുഞ്ഞിനെ പൊക്കിയെടുത്ത് ട്രാക്കില്‍ നിന്നും ചാടി. തലനാരിഴക്കാണ് രണ്ടുപേരും രക്ഷപ്പെട്ടത്. ബോധരഹിതനായ കുഞ്ഞിനെ തൊട്ടടുത്ത വീട്ടില്‍ കൊണ്ടുപോയി വെള്ളം നല്‍കി. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ഉപ്പയുടേയും ഉമ്മയുടേയും പേരു പറഞ്ഞു. നാട്ടുകാര്‍ ഉടനെ കുഞ്ഞിനെ ഉമ്മയെ വിളിച്ചുവരുത്തി ഏല്‍പ്പിച്ചു.
കുഞ്ഞിന്റെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലെത്തി പരാതി നല്‍കി. സ്‌കൂള്‍ വാന്‍ ഡ്രൈവറെ
പിരിച്ചുവിട്ടതായി മാനേജ്‌മെന്റ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment