പൂവാലംകൈ മൂന്നാംകുറ്റിയിലെ ജയന്‍(34) ആണ് മരിച്ചത്. മൂന്നാംകുറ്റിയിലെ തോട്ടിലാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. പലകകൊണ്ട് തലക്കടിച്ചും വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജയന്‍ മൂന്നാംകുറ്റിയിലെ ഒരു വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. ഈ വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ താമസിക്കാറുണ്ട്. ഇതിനടുത്തായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് പ്രതികളായ പ്രകാശനും സുധീഷും അധികവും രാത്രി തങ്ങുന്നത്. ജയന്‍ പ്രകാശന് 5000 രൂപ കൊടുക്കാനുണ്ടായിരുന്നു. ജയന്‍ സമീപത്തെ വീട്ടില്‍ പതിവായി പോകുന്നത് ഇരുവര്‍ക്കും അറിയും. ഞായറാഴ് ച രാത്രി ജയന്‍ വന്നപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തേക്ക് ഇരുവരും വിളിച്ചു. കിട്ടാനുള്ള അയ്യായിരം പ്രകാശന്‍ ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ തരാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞപ്പോള്‍ ബലത്തില്‍ പിടിച്ച് പലകകൊണ്ട് തലക്കടിച്ചു. തലപൊട്ടി ജയന്‍ രക്തത്തില്‍ കുളിച്ചു. വസ്ത്രത്തിലും ചോരയൊലിച്ചു. ഇതെ തുടര്‍ന്ന് വസ്ത്രവും അഴിച്ചുമാറ്റി, തൊട്ടടത്തുള്ള ചൈനാക്ലേ ഫാക്ടറിക്ക് സമീപത്തെ തോട്ടിനരികിലേക്ക് നടത്തിച്ചുകൊണ്ടുപോയി. അവിടെയുള്ള കുഴിയില്‍ തലതാഴ്ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പിച്ചതിന് ശേഷം ഉപേക്ഷിച്ച് ഇരുവരും സ്ഥലം വിടുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കയിയേറ്റും ശ്വാസം മുട്ടിച്ചുമാണ് മരിച്ചതെന്ന് വ്യക്തമായതോടെ പരിയാരത്തെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള ശാസ്ത്രീയപരിശോധനയ്ക്കായി തിങ്കളാഴ്ച തന്നെ പൂവാലംകൈയിലെത്തി. അതിനിടെ പരിസരത്തെ ചിലരില്‍ നിന്നും ലഭിച്ച വിവരങ്ങളും പൊലീസിന് കൂടുതല്‍ തെളിവായി.

പ്രകാശനും സുധീഷും മൃതദേഹം കാണാന്‍ പരിയാരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പയ്യന്നൂരില്‍ നിന്നുമാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment