Latest News

വിദേശത്തെ കാമുകന്‌ കൂട്ടുകാരികളുടെ നഗ്നചിത്രം അയച്ച പെണ്‍കുട്ടിക്ക്‌ ജാമ്യം

പെരുമ്പാവൂര്‍: കൂട്ടുകാരികളുടെ നഗ്നചിത്രം കാമുകന്‌ അയച്ചുകൊടുത്ത കേസിലെ പ്രതിയായ പെണ്‍കുട്ടിക്ക്‌ കോടതി ജാമ്യം അനുവദിച്ചു. മാറമ്പിള്ളി എം.ഇ.എസ്‌ കോളേജിലെ എം.ബി.എ വിദ്യാര്‍ത്ഥിനിയും പുനലൂര്‍ സ്വദേശിയുമായ നിമിഷയ്‌ക്കാണ്‌ പെരുമ്പാവൂര്‍ ഒന്നാം ക്‌ളാസ്‌് മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചത്‌. കൂടുതല്‍ അന്വേഷണത്തിന്‌ പ്രതിയെ കസ്‌റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

ഹോസ്‌റ്റല്‍ മുറിയില്‍ കൂടെ താമസിക്കു കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി വിദേശത്തെ കാമുകന്‌ അയച്ചു കൊടുത്തു എന്നാണ്‌ കേസ്‌. ചിത്രങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പ്‌ പോലീസ്‌ പരിശോധിച്ചു. മൂന്ന്‌ ഫോള്‍ഡറുകളിലായിട്ടായിരുന്നു ചിത്രങ്ങള്‍. ഒരു ഫോള്‍ഡറിലെ ചിത്രങ്ങള്‍ മായ്‌ച്ചിട്ടുണ്ട്‌. മറ്റൊന്നിലെ ചിത്രങ്ങള്‍ അവ്യക്‌തമാണ്‌. ഇത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ബുധനാഴ്ചയായിരുന്നു കോളേജ്‌ അധികൃതരുടെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ പെണ്‍കുട്ടിയെ അറസ്‌റ്റ് ചെയ്‌തത്‌.

പെണ്‍കുട്ടിയെ കോടതിയില്‍ കൊണ്ടുവരുന്നത്‌ അറിഞ്ഞ്‌ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമായി അനേകരാണ്‌ തടിച്ചു കൂടിയത്‌. പെണ്‍കുട്ടിയുടെ കേസ്‌ വിളിച്ചപ്പോള്‍ ആള്‍ക്കാര്‍ കോടതിയുടെ ജനാലകള്‍, വാതില്‍ എന്നിവിടങ്ങളില്‍ തിക്കും തിരക്കും കൂട്ടി. ജാമ്യം കിട്ടി മുഖം ഷാള്‍ കൊണ്ട്‌ മറച്ചെത്തിയ യുവതിയുടെ പിന്നാലെ ചിത്രം പകര്‍ത്താനും വലിയ തിരക്കായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.