അരീക്കോട്: കോഴിക്കടയിലേക്ക് മിനി ബസ് ഇടിച്ചുകയറി ഒന്നര വയസ്സുകാരി മരിച്ചു. അരീക്കോട് ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ദന്താശുപത്രി നടത്തുന്ന ഡോ. മനു ജേക്കബിന്‍െറ മകള്‍ ശ്രേയയാണ് (ഒന്നര) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
കൊണ്ടോട്ടിയില്‍നിന്ന് അരീക്കോട്ടേക്ക് വരികയായിരുന്ന ‘അനുപാലസ്’ എന്ന ബസ് അരീക്കോട്ടെ പഴയ വിജയാ ടാക്കീസ് ജങ്ഷനില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷക്കും എതിരെവന്ന ബൈക്കിനുമിടിച്ച് ചിക്കന്‍ സ്റ്റാളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയിലായിരുന്നു ബസെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാലുപേര്‍ക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ മനു ജേക്കബിനെ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവര്‍ കിളിക്കല്ലിങ്ങല്‍ സര്‍ഫുദ്ദീന്‍ (24), ബൈക്ക് യാത്രക്കാരന്‍ വണ്ടൂര്‍ കോക്കാടന്‍ ഹമീദിന്‍െറ മകന്‍ ഇസ്ഹാഖ് എന്നിവര്‍ക്കും ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. സര്‍ഫുദ്ദീനെയും ഇസ്ഹാഖിനെയും മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം കറുകച്ചാല്‍ പനവേലി ഇരട്ടക്കുളം സ്വദേശിയായ ഡോ. മനുജേക്കബ് ഏഴുവര്‍ഷമായി അരീക്കോട്ട് ദന്താശുപത്രി നടത്തുകയാണ്. ഭാര്യ രേണുവും ഇവിടെ ഡോക്ടറാണ്. നാലു വയസ്സുകാരനായ പോള്‍ ശ്രേയയുടെ സഹോദരനാണ്. അമിതവേഗതയിലും അശ്രദ്ധയോടെയും ബസോടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment