മംഗലാപുരം: പണമിടപാട് സ്ഥാപനത്തില്‍ ഡോളര്‍ മാറ്റി ഇന്ത്യന്‍ രൂപയാക്കാന്‍ വന്നവര്‍ 85,750 രൂപ തട്ടി മുങ്ങി. ഉഡുപ്പി വിസ്മാന്‍ ഫോറെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം രാവിലെ അപരിചിതരായ രണ്ടുപേര്‍ യു.എസ്. ഡോളര്‍ മാറ്റാനെത്തി. മാനേജര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും അവര്‍ നല്‍കുകയും ചെയ്തു. മുഹമ്മദ് ഷൈന്‍ എന്ന പേരിലാണ് തിരിച്ചറിയല്‍ രേഖയുണ്ടായിരുന്നത്.
തുടര്‍ന്ന് അവര്‍ 2,179 യു.എസ്. ഡോളര്‍ നല്‍കി. അതിന് ഒരുലക്ഷം രൂപ സ്ഥാപനം നല്‍കുകയും ചെയ്തു. അതിനുശേഷം നല്‍കിയ ഡോളറുകള്‍ അവര്‍ ഒന്നുകൂടി എണ്ണിനോക്കി. സ്ഥാപനത്തിലെ ജീവനക്കാരന്‍ ഒന്നു തിരിഞ്ഞ തക്കത്തില്‍ കുറേ ഡോളറുകള്‍ അവര്‍ തിരികെയെടുത്തു. ഉടന്‍തന്നെ കിട്ടിയ രൂപയുമായി സ്ഥലംവിടുകയും ചെയ്തു.
അവര്‍ പോയ ഉടനെ ജീവനക്കാരന്‍ ഡോളര്‍ ഒന്നുകൂടി എണ്ണിനോക്കിയപ്പോഴാണ് 250 ഡോളര്‍ മാത്രമേ അതിലുള്ളൂ എന്ന് മനസ്സിലായത്. സ്ഥാപനത്തിന് 85,750 രൂപയുടെ നഷ്ടം വന്നു. തട്ടിപ്പുകാരെ തിരഞ്ഞ് പോയെങ്കിലും കണ്ടെത്താനായില്ല. ഉഡുപ്പി പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment