കണ്ണൂര്‍: കഴിഞ്ഞ ദിവസം ചില പ്രമുഖ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും കേരളത്തിലെ ചില സ്ഥലങ്ങളില്‍ പറക്കുംതളിക കണ്ടതായി വാര്‍ത്തയും ചിത്രങ്ങളും വന്നിരുന്നു.
പത്രത്തില്‍ ചിത്രം വന്നതോടെ മറ്റു ചിലര്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വയറിന്റെ സഹായത്തോടെ സാമനചിത്രമുണ്ടാക്കി, മറ്റു സ്ഥലങ്ങളില്‍ പറക്കുംതളിക കണ്ടതായ ചിത്രങ്ങളും പോസ്റ്റുകളും ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. എറണാകുളം, ആലപ്പുഴ, പൊന്നാണി എന്നിവിടങ്ങളില്‍ നിന്നെല്ലാം പറക്കുംതളികയുടെ ചിത്രങ്ങള്‍ വന്നു.
എന്നാല്‍ സത്യാവസ്ഥ ഇതാണ്. യു.എഫ്.ഒ ക്യാമറ എന്ന ആപ്ലിക്കേഷന്‍ ഗൂഗിളിന്റെ സ്‌റ്റോറില്‍ ലഭ്യമാണ്. 54 രൂപ 37 പൈസയാണ് ഈ ആപ്ലിക്കേഷന്റെ വില. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ പറക്കുംതളികയുടെ ചിത്രം ലഭിക്കും. ഇത്തരത്തിലുള്ള നിരവധി സോഫ്റ്റയറുകളും ആപ്ലിക്കേഷനുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സ്‌റ്റോറായ പ്ലേ സ്‌റ്റോറില്‍ ഇത് ലഭ്യമാണ്.
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പറക്കും തളിക കണ്ടെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും അവകാശവാദവുമായി മേജര്‍ സെബാസ്റ്റ്യന്‍ സഖറിയയാണ് മുന്നോട്ടുവന്നത്. ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പറക്കും തളിക കണ്ടെന്നും മൊബൈലില്‍ അതിന്റെ ചിത്രങ്ങള്‍ എടുത്തെന്നുമാണ് അവകാശപ്പെട്ടത്.
ഇന്ത്യന്‍ ആര്‍മിയുടെ യുഎന്‍ ദൗത്യസേനയില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ സഖറിയ പുതുതായി വാങ്ങിയ മൊബൈല്‍ ക്യാമറയിലാണ് പറക്കും തളികയുടെ ചിത്രം പതിഞ്ഞത്. എന്നാല്‍ ചിത്രം പകര്‍ത്തിയ ശേഷം നേരിട്ടു നോക്കിയപ്പോള്‍ ഒന്നും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പത്രത്തില്‍ ചിത്രം വന്നതോടെ മറ്റു ചിലര്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വയറിന്റെ സഹായത്തോടെ സാമനചിത്രമുണ്ടാക്കി, മറ്റു സ്ഥലങ്ങളില്‍ പറക്കുംതളിക കണ്ടതായ ചിത്രങ്ങളും പോസ്റ്റുകളും ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. എറണാകുളം, ആലപ്പുഴ, പൊന്നാണി എന്നിവിടങ്ങളില്‍ നിന്നെല്ലാം പറക്കുംതളികയുടെ ചിത്രങ്ങള്‍ വന്നു.
എന്നാല്‍, പറക്കുംതളികയ്ക്ക് പിന്നില്‍ മൊബൈലിലെ ഏതെങ്കിലും ആപ്ലിക്കേഷന്‍ ആകാനാണ് സാധ്യത. ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നേരത്തെയും ഇത്തരം അത്ഭുത ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു ആപ്ലിക്കേഷനെ കുറിച്ച് മൊബെല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളൊന്നും ഫോണില്‍ ഇല്ലെന്നാണു മറുപടി ലഭിച്ചതെന്ന് മേജര്‍ പറയുന്നു.
എന്നാല്‍ ഇത്തരമൊരു ആപ്ലിക്കേഷനെ കുറിച്ച് മൊബെല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളൊന്നും ഫോണില്‍ ഇല്ലെന്നാണു മറുപടി ലഭിച്ചതെന്ന് മേജര്‍ പറയുന്നു.
എന്നാല്‍ സത്യാവസ്ഥ ഇതാണ്. യു.എഫ്.ഒ ക്യാമറ എന്ന ആപ്ലിക്കേഷന്‍ ഗൂഗിളിന്റെ സ്‌റ്റോറില്‍ ലഭ്യമാണ്. 54 രൂപ 37 പൈസയാണ് ഈ ആപ്ലിക്കേഷന്റെ വില. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ പറക്കുംതളികയുടെ ചിത്രം ലഭിക്കും. ഇത്തരത്തിലുള്ള നിരവധി സോഫ്റ്റയറുകളും ആപ്ലിക്കേഷനുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സ്‌റ്റോറായ പ്ലേ സ്‌റ്റോറില്‍ ഇത് ലഭ്യമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment