ആയിരത്തിലേറെ വിദ്യാര്‍ഥികളെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു.
തിങ്കളാഴ്ച വൈകിട്ട് ഇച്ചിലങ്കോട് മഖാം സിയാറത്തിനുശേഷം കുമ്പള ശാന്തിപ്പള്ളത്തുനിന്ന് വിളമ്പരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്തിലെത്തിയത്. കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളമ്പരത്തില്‍ കണ്ണികളായി.
ഖത്മുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നിര്‍വഹിച്ചു. സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസ്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ഹാജി അമീറലി ചൂരി, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി, ഹംസ സഖാഫി, ഹംസ സഖാഫി, അബ്ദുല്‍ അസീസ് മിസ്ബാഹി, അന്തുഞ്ഞി മൊഗര്‍, ഇല്യാസ് സഖാഫി, ഹംസ സഖാഫി ഒലയമ്പാടി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും കെ.എം. കളത്തൂര്‍ നന്ദിയും പറഞ്ഞു.
രാത്രി മതപ്രഭാഷണം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ഉദ്ഘാടനം ചെയ്തു. കെ.ടി. ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ചൊവ്വ, ബുധന്‍ രാത്രി ഏഴുമണിക്ക് റഹ്മത്തുല്ലാഹ് സഖാഫി എളമരം, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും.
20ന് രാവിലെ മൗലീദ് സദസിന് പ്രമുഖര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് സ്മൃതി സായാഹ്നം, രാത്രി സ്വലാത്ത് മജ്ലിസ്, ഓര്‍മച്ചിന്ത്, റാത്തീബ്, ഖത്മുല്‍ ദുആ, സെമിനാര്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം 21ന് രാത്രി അഹ്ദലിയ്യ ദിക്ര്‍ ദുആ സമ്മേളനത്തോടെ പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment