കണ്ണൂരില്‍നിന്നെത്തി കാസര്‍കോട്ടുനിന്ന് പണം കൊണ്ടുപോകുന്നതായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. കുറച്ചുദിവസമായി റെയില്‍വേ സ്റ്റേഷന്‍ പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ഇന്റര്‍സിറ്റിക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് മൂന്നുമണിയോടെ പണവുമായി തിരിച്ചുവന്ന അബ്ദുള്‍ അസീസ് പിടിയിലായത്. 28,91,750 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.
പണം കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. അഡീഷണല്‍ എസ്.ഐ. ഗംഗാധരന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ നാരായണന്‍, അബൂബക്കര്‍, ബാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment