കാസര്‍കോട്: ജില്ലയില്‍ പ്ലസ് ടു മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളേയും ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം പി.കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗോകുല്‍ ജി നായര്‍ക്ക് പി.കരുണാകരന്‍ എം പി യും അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 47-ാം റാങ്ക് നേടിയ നിമിഷ പത്മനാഭനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസും പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും നേടിയ സി.എം ശ്വേത ക്ക് കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ താഹിറസത്താറും ഉപഹാരങ്ങള്‍ നല്‍കി.
100 ശതമാനം വിജയം കരസ്ഥമാക്കിയ 51 വിദ്യാലയങ്ങള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മമത ദിവാകര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനരാമചന്ദ്രന്‍, കാനറാ ബാങ്ക് ചീഫ് മാനേജര്‍ ഉദയകുമാര്‍ റാവു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി എം ബാലകൃഷ്ണന്‍, ജില്ലാ ഹയര്‍സെക്കണ്ടറി കോര്‍ഡിനേറ്റര്‍ പി വി കുഞ്ഞമ്പു മാസ്റ്റര്‍, എസ് എസ് എ പ്രോജക്ട് ഓഫീസര്‍ എം.ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ജാസ്മിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സുജാത സ്വാഗതവും ഡി ഇ ഒ രവീന്ദ്ര റാവു നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment