ഉദുമ: കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്റസ അമ്പതാം വാര്‍ഷികാഘോഷ കമ്മിറ്റി മണിപ്പാല്‍ കെ എം സി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇ എന്‍ ടി, ഓര്‍ത്തോ, ചൈല്‍ഡ്, ഐ , ഗൈനക്കോളജി, ആസ്മ, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളിലായി ഇരുപതോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
കെ ബി ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ ജമാഅത്ത് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാഫി പള്ളികകാല് സ്വാഗതവും, മെഡിക്കല്‍ ചെയര്മാന് ഹബീബ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.
ചെമ്പരിക്ക മെഡിക്കല്‍സ് കാഞ്ഞങ്ങാട് നല്കിയ മരുന്ന് വിതരണത്തിന് ഹാരിസ് കോട്ടിക്കുളം, ജാഷിര്‍, രമേശ് എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ 380 ഓളം രോഗികളെ പരിശോധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment