Latest News

വെള്ളക്കുപ്പിക്ക് 400 രൂപ പൊറാട്ടക്ക് 250 ദുരന്ത ഭൂമിയില്‍ കച്ചവടക്കാരുടെ കൊള്ള


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരണത്തോടു മുഖാമുഖം നില്‍ക്കുന്ന തീര്‍ത്ഥാടകരെ പ്രാദേശിക കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നതായി തിരിച്ചുവന്നവര്‍. മേഖലയിലെ ചില കച്ചവടക്കാര്‍ വെള്ളക്കുപ്പിക്ക് 400 രൂപയും പൊറാട്ടക്ക് 250 രൂപയുമാണ് ഈടാക്കുന്നത്. റൊട്ടിക്ക് 180 ഉം ഒരു പാത്രം ചോറിന് 500 ഉം രൂപയാണ് വില. ടാക്‌സി ഡ്രൈവര്‍മാര്‍ നാലിരട്ടി നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്നു പരാതിയുണ്ട്.

യാത്രക്കാരെ വന്‍തോതില്‍ കൊള്ളയടിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍നാഥ് താഴ്‌വരയിലെ ഗൗരികുണ്ഡില്‍ ബിഹാറില്‍ നിന്നുള്ള മൂന്ന് വനിതകള്‍ മാനഭംഗത്തിനും ഇരയായി. മരണത്തിന്റെ ഹിമാലയന്‍ കയത്തില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയതിന് സൈന്യത്തിന് നന്ദി പറയുകയാണ് തിരിച്ചെത്തിയവര്‍.

സൈന്യം എത്തിയില്ലായിരുന്നെങ്കില്‍ മരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ട ലുധിയാന സ്വദേശി സുഖ്‌വീന്ദര്‍ സിങ് പറഞ്ഞു. ഹേംകുണ്ഡ്‌സാഹിബിലേക്കുള്ള യാത്രാ മധ്യേയാണ് സുഖ്‌വീന്ദര്‍ ദുരന്തത്തില്‍ പെട്ടത്. ഭക്ഷണവും വെള്ളവും നല്‍കി സൈന്യം തങ്ങളെ രണ്ടാം ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗൗരീകുണ്ഡ്, ഭൈരവ്‌ചെട്ടി, ജംഗ്ള്‍ചെട്ടി, ഗാരുര്‍ചെട്ടി എന്നിവിടങ്ങളിലെ കാട്ടില്‍ കുടുംബങ്ങള്‍ ഉറ്റവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടിട്ടുണ്ട്. ചിലര്‍ കേദാനാഥില്‍ നിന്ന് സണ്‍പ്രയാഗ് വരെ എത്തിയിട്ടുണ്ട്. പ്രേതബാധയേറ്റ പോലെയാണ് സണ്‍പ്രയാഗ് നഗരം. നഗരത്തിലൂടെ ഒഴുകിയിരുന്ന മന്ദാകിനി നദി മണല്‍ക്കൂനയായി മാറി.

കണ്ടെത്തിയ മൃതദേഹങ്ങളുടെ മുഖപ്പടം ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ ജയില്‍ നിറക്കല്‍ സമരം നീട്ടിവെച്ചു. കാന്‍പൂരില്‍ മരിച്ചവര്‍ക്കു വേണ്ടി പൂജയും നമസ്‌കാരവും നടന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.