Latest News

തിരുവോണത്തിന് തിരുമധുരം - ഒരുമയുടെ ഓണസദ്യയില്‍ അരയിയില്‍ ഒരുങ്ങിയത് സൗഹൃദത്തിന്റെ പച്ചപ്പ്

കാഞ്ഞങ്ങാട്: ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നും കൊണ്ടല്ല വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ഗ്രാമം തന്റെ ആത്മാവ് തിരിച്ചെടുക്കുമ്പോള്‍ അതിലെ ജീവിക്കുന്ന ഇതിഹാസമായി ഒരു നാടും പൊതു വിദ്യാലയവും. 

അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടേയും നീരാളിപ്പിടുത്തത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ സ്വത്വത്തെ വീണ്ടെടുക്കാന്‍ അരയി ഗവ.യു.പി.സ്‌കൂള്‍ നടത്തുന്ന ഐതിഹാസികമായ പ്രതിരോധത്തിന്റെ മകുടോദാഹരണമായി സൗഹൃദത്തിന്റെ സ്‌നേഹത്തുരുത്തായി ഒരുക്കിയ ഓണസദ്യ, 

അരയി മുസ്ലീം ജമാ - അത്തും, നൂറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയും സങ്കുചിത താല്‍പര്യത്തിന്റെ നിലപാടില്‍ നിന്ന് പരസ്പരം പോരടിക്കുന്ന പുതിയ തലമുറയെ പാരമ്പര്യ തികവിന്റെ നന്മയിലേക്ക് തിരിച്ചുകൊണ്ടു വരുവാനും ഒരു പൊതു വിദ്യാലയത്തെ എങ്ങനെ നാടിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ പ്രതിഷ്ഠിക്കാമെന്നുളള ഉജ്ജ്വലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അരയിലെ ഓണസദ്യ.
പാരമ്പര്യത്തിന്റെ തികവും സംഘാടനത്തിന്റെ മികവും ഒത്തൊരുമിച്ച ഓണസദ്യയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് സ്‌നേഹ വിരുന്നൊരുക്കിയത്. സ്‌കൂളിലെ സീനിയര്‍ അധ്യാപകനും പാചക വിദഗ്ദയുമായ പി.ഈശാനനാണ്. 

ഒരു സായാഹ്നത്തില്‍ തുടങ്ങി പിറ്റേന്ന് ഉച്ചവരെയുളള സദ്യ വട്ടം ഒരുക്കലില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി, സ്‌കൂള്‍ വികസന സമിതി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന, മദര്‍ പി.ടി.എ, വനിതാ വേദി, കുടുംബശ്രീ, ക്ഷേത്രകമ്മിറ്റികള്‍, ഗ്രന്ഥാലയങ്ങള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവയുടെ ബാനറില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ കൈ കോര്‍ത്തപ്പോള്‍ അത് വര്‍ത്തമാന കാലത്തെ മറ്റൊരു ഓണ വിശേഷമായി
എരിശ്ശേരി, സാമ്പാര്‍, കാളന്‍, ഓലന്‍, അവയില്‍, വറവ്, പച്ചടി, കിച്ചടി, പുളിയിഞ്ചി, അച്ചാറ്, ശര്‍ക്കര, ഉപ്പേരി, പപ്പടം, പഴം തുടങ്ങി 18 ഓളം വിഭവങ്ങള്‍ ഓപ്പത്തിനൊപ്പം തൂശനിലയില്‍ വിളമ്പിയപ്പോള്‍ ഓണ സദ്യ കെങ്കേമമായി. 

ജാതിമത ഭേദങ്ങള്‍ മറന്ന് ഏവരും ഒരുമയുടെ ഓണമുണ്ടപ്പോള്‍ പൊതു വിദ്യാഭ്യാസത്തില്‍ ഇതുവരെയുളള ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമായി ഓണസദ്യയിലെ അരയിപ്പെരുമ വഴിമാറി. 

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ.യൂസഫ് ഹാജി സദ്യ വിളമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. ജലീല്‍ കാര്‍ത്തിക, കെ.കെ.മൊയ്തു, ഖമറുദ്ദീന്‍ പാലക്കാല്‍, ഇബ്രാഹിം വട്ടോത്തോട്, സമീര്‍ വട്ടത്തോട്, അബൂബക്കര്‍ഹാജി വട്ടത്തോട് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ മുഖ്യാതിഥിയായിരുന്നു.
കുട്ടികള്‍ക്കുളള അവധിക്കാല പാക്കേജ് ആവണിപ്പൊന്നൂഞ്ഞാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് പി.കെ.രഘുനാഥ് പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന ഓണക്കളികളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു. 

വികസന സമിതിചെയര്‍മാന്‍ കെ.അമ്പാടി, ട്രഷറര്‍ കെ.നാരായണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ വി.കെ.യൂസഫ് ഹാജി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് മണക്കാട്, പ്രജീഷ് പാലക്കാല്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.രജിത, വനിതാ വേദി പ്രസിഡണ്ട് കെ.സുമ, എം.ഉഷ, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.




Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.