സൂര്യാസ്തമയത്തിന് പിറകെ പശ്ചിമാംബരത്തില്‍ വിശുദ്ധ റമസാന്റെ അമ്പിളിക്കല ദൃശ്യമായതോടെ ആധ്യാത്മികതയുടെയും ആത്മീയതയുടേയും വസന്തമായ പാവന റമസാന്‍ വന്നണഞ്ഞു. മൗലാന റൂമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുത്ത് ഗര്‍ഭം ധരിക്കാന്‍ വാ തുറന്ന് കാത്തുകഴിയുന്ന കക്കകള്‍ക്ക് അതിലെ ആദ്യ തുള്ളികൊണ്ട് തന്നെ സായൂജ്യമായി.
വിശ്വാസികളുടെ മനം ആത്മാവിന്റെ വിളികേട്ട് ഉണര്‍ന്നു. ഇതാ പരിശുദ്ധ റമസാന്‍ സമാഗതമായിരിക്കുന്നു. നിന്റെ കൂടെ സദാചലിച്ചിരുന്ന ഉഗ്രപിശാചുകള്‍ ബന്ധനത്തില്‍!! നീ സ്വതന്ത്ര്യനായിരിക്കുന്നു. നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടു. സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെട്ടു. നിനക്ക് പറന്നുയരാന്‍, അര്‍ശിന് ചുറ്റും വട്ടമിട്ടുപറക്കാം, നീ അസിലിലേക്ക് മടങ്ങൂ..
മനുഷ്യര്‍ക്ക് സൂക്ഷ്മത(തഖ്‌വ) പരിശീലിപ്പിക്കാനാണ് റമസാന്‍ വന്നണഞ്ഞത്. നീ ഇച്ഛിക്കുന്ന കാര്യം ഉദ്ദേശിച്ചാല്‍ നിനക്ക് വേണ്ടെന്ന് വെക്കാന്‍ കഴിയും. നീ ഇച്ഛിക്കാത്ത കാര്യം നീ ഉദ്ദേശിക്കുകയാണെങ്കില്‍ നിനക്കത് ചെയ്യാനുമാകും എന്ന വസ്തുതതയാണ് റമസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നമ്മെ അഭ്യസിപ്പിക്കുന്നത്.

സമയനിഷ്ടയുടെ സൂക്ഷ്മ ദര്‍ശനവും അതിലെ കാര്‍ക്കശ്യവും നമ്മെ നന്നായി പഠിപ്പിക്കുന്നു റമസാന്‍. ഒട്ടേറെ സാമൂഹിക നേട്ടങ്ങളും റമസാന്‍ നമുക്ക് ഉണ്ടാക്കിതരുന്നു. മാത്രമല്ല ആരോഗ്യപരമായും റമസാന്‍ നമ്മെ സഹായിക്കുന്നുണ്ട്. അതാണല്ലെ പ്രവാചക പ്രവീണരുടെ അരുള്‍ പാട്. 'വ്രതമനുഷ്ടിക്കൂ ആര്യോഗ്യന്മാരാകു'
ഇതൊക്കെ ഈ നശ്വര ഭൗതിക ലോകത്തിലാകുമ്പോള്‍ അവിടെ ആ നശ്വര പാരത്രിക ലോകത്ത് എന്തെല്ലാമായിരിക്കും റമസാന്‍ നമുക്ക് നല്‍കുക. ഈ അനുശോചന സമ്മേളനത്തിന്റെ അവസ്ഥ ഇതാകുമ്പോള്‍ യഥാര്‍ത്ഥ കല്ല്യാണാഘോഷത്തിന്റെ കഥ എന്തായിരിക്കും. അതാണ് അള്ളാഹുവിന്റെ ഭാഷ്യം. വ്രതം എനിക്കുമാത്രമായിട്ടുള്ളതാണ് അതിന്റെ പ്രതിഫലം ഞാന്‍ തന്നെ നല്‍കും.
വിശപ്പിനേക്കാള്‍ വിശക്കുന്നവന്റെ ദു:ഖമാണ് വിശപ്പിലെ വിഷമം. അത് റമസാന്‍ വ്രതത്തിലില്ല. അതുപോലൊരു സാമൂഹ്യാന്തരീക്ഷം അള്ളാഹു നമുക്ക് റമസാനില്‍ ഉണ്ടാക്കി തരുന്നു. എല്ലാവരും നോമ്പുകാര്‍ ഞാന്‍ മാത്രമല്ല സമൂഹമാകെ വ്രതമയം ഈ ഭൗതിക വ്യവസ്ഥ നിലകൊള്ളുന്നത് തന്നെ പരീക്ഷണങ്ങളിലാണ് അതില്‍ ആദ്യത്തേത് വിശപ്പുമാണ്.

ഭൗതിക സാമൂഹിക വ്യവസ്ഥയുടെ ആദ്യ ചാലകശക്തി വിശപ്പാണ്. അരയാണുവയര്‍ നമുക്ക് ഇല്ലായിരുന്നെങ്കില്‍ ഇവിടെ ഏതു വ്യവസ്ഥയിലെ ചലനമാണ് ഈ ലോകത്ത് ഉണ്ടാവുക. ലോകത്തില്‍ പരീക്ഷണത്തിലെ പരീക്ഷണമാണ് റമസാന്‍ വ്രതം.
![]() |
| ത്വാഖ അഹമ്മദ് മൗലവി (കീഴൂര്‍-മംഗലാപുരം ഖാസി) |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment