Latest News

കാലിക്കറ്റ് സര്‍വ്വകലാശാല ഭരണം കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന്


കോഴിക്കോട്: 11 വര്‍ഷം എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭരണം കെ.എസ്.യു, എം.എസ്.എഫ് സഖ്യം നേടി. ചെയര്‍മാനായി കെ.എസ്.യുവിന്‍െറ ടി.ടി. ജുനൈദും (സി.സി.എസ്.ഐ.ടി മഞ്ചേരി) ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫിന്‍െറ പി. ഷറഫുദ്ദീനും (മൈനോറിറ്റി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഒതളൂര്‍) വൈസ് ചെയര്‍മാനായി സി. ഫാത്തിഹും (എം.എസ്.എഫ്, ഇലാഹിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കൊയിലാണ്ടി) ലേഡി വൈസ് ചെയര്‍മാനായി ഷിഫയും (എം.എസ്.എഫ്, യൂനിറ്റി വനിത കോളജ്) വിജയിച്ചു. ജോയിന്‍റ് സെക്രട്ടറിയായി കെ.എസ്.യുവിലെ കെ. സുരേഷ് കൃഷ്ണയെയും (ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍) തെരഞ്ഞെടുത്തു.

മലപ്പുറം, കോഴിക്കോട് ജില്ലാ നിര്‍വാഹകസമിതി സ്ഥാനങ്ങളും എം.എസ്.എഫ് നേടി.മുഹ്യുദ്ദീന്‍ മുഹമ്മദ് ജമാല്‍ (ഖിദ്മത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് തിരുനാവായ) പി.ടി. ജസീം (ഫാറൂഖ് കോളജ്) എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലാ നിര്‍വാഹകസമിതി സ്ഥാനങ്ങള്‍ മാത്രമാണ് എസ്.എഫ്.ഐക്ക് നേടാനായത്. വയനാട്ടില്‍ കെ.ആര്‍. അര്‍ജുന്‍ (സി.എം കോളജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് പനമരം) തൃശൂര്‍-ഇ. ശ്രീകുമാര്‍ (ഗവ. എന്‍ജിനീയറിങ് കോളജ് തൃശൂര്‍) പാലക്കാട്-ടി.പി. സന്ദീപ് (പട്ടാമ്പി സംസ്കൃത കോളജ്) എന്നിവരാണ് വിജയിച്ചത്. 2001-2002 കാലയളവിലാണ് കെ.എസ്.യു-എം.എസ്.എഫ് സഖ്യം അവസാനമായി യൂനിയന്‍ ഭരിച്ചത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.