Latest News

പി.എം.ഹനീഫ് നന്മകൊണ്ടുമാത്രം ജീവിതത്തെ അടയാളപ്പെടുത്തിയ ജനസേവകന്‍: സാദിഖലി


കാസര്‍കോട്: നന്മകൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ സഫലജീവിതമായിരുന്നു യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം.ഹനീഫിന്റേതെന്ന് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി പറഞ്ഞു. ജില്ലാ യൂത്ത്‌ലീഗീന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹനീഫ് അനുസ്മരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ കാലയളവ്‌കൊണ്ട് നന്മയുടെ കയ്യൊപ്പ് ചാര്‍ത്താന്‍ ഹനീഫിന് കഴിഞ്ഞു. ജീവിതം തന്നെ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതായിരുന്നു. പൊതു സേവനത്തിനുവേണ്ടി സര്‍വ്വം സമര്‍പ്പിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ തേടി പോകാന്‍ ഒരിക്കലും ഹനീഫിന്റെ മനസ്സ് തയ്യാറായിരുന്നില്ല. സമയത്തിനും വ്യക്തിവിശുദ്ധിക്കും ഏറെ പ്രധാന്യം കല്‍പ്പിച്ചിരുന്ന ഹനീഫിന്റെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി.അസീസ് മാസ്റ്റര്‍, കെ.ടി.അബ്ദുല്ല ഫൈസി, എ.അബ്ദുല്‍ റഹ്മാന്‍, എം.അബ്ദുല്ല മുഗു, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.എ.ജലീല്‍, യൂസഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, സി.എല്‍.റഷീദ് ഹാജി, പി.വി.മുഹമ്മദ് അസ്‌ലം, അഷറഫ് എടനീര്‍ പ്രസംഗിച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.