കോഴിക്കോട്: മദ്റസ നവീകരണ പദ്ധതിയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം സംസ്ഥാനത്തെ 1462 മദ്റസകള്‍ക്ക് 3558.94 ലക്ഷം രൂപ നല്‍കാന്‍ കേന്ദ്ര ഗ്രാന്‍റ് ഇന്‍ എയ്ഡ് കമ്മിറ്റി യോഗം തീരുമാനിച്ചു. 2013-14 വര്‍ഷം അനുവദിച്ച തുകയുടെ ആദ്യ ഗഡുവാണിത്. രണ്ട് തുല്യ ഗഡുക്കളായാണ് ഫണ്ട് ലഭ്യമാക്കുക.
ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന (ഐ.ഡി.എം.ഐ) പദ്ധതിയില്‍ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാന്‍ യോഗം ശിപാര്‍ശ ചെയ്തില്ല. നടപ്പ് അധ്യയന വര്‍ഷം 5000 ലക്ഷം രൂപയാണ് കേന്ദ്രം ഐ.ഡി.എം.ഐക്കായി അനുവദിച്ചത്. ഈ ഫണ്ട് അസം, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, മിസോറാം, യു.പി എന്നീ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന് നേരത്തേ അനുവദിച്ച ഫണ്ടിന്‍െറ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് സംസ്ഥാനത്തിന്‍െറ പദ്ധതി നിര്‍ദേശങ്ങള്‍ നിരാകരിക്കാന്‍ കാരണം.
2011 സെപ്റ്റംബര്‍ 22ന് 10 സ്ഥാപനങ്ങള്‍ക്ക് 221.53 ലക്ഷം രൂപ, 2012 ജനുവരി നാലിന് 33 സ്ഥാപനങ്ങള്‍ക്ക് 719.17 ലക്ഷം രൂപ, 2012 മാര്‍ച്ച് 22ന് 41 സ്ഥാപനങ്ങള്‍ക്ക് 877.23 ലക്ഷം രൂപ, 2012 മാര്‍ച്ച് 27ന് 42 സ്ഥാപനങ്ങള്‍ക്ക് 981.34 ലക്ഷം രൂപ എന്നിങ്ങനെ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്‍െറ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കാത്തത്. ഇതേതുടര്‍ന്ന് 2012-13 വര്‍ഷം സംസ്ഥാനം സമര്‍പ്പിച്ച 51 പദ്ധതികള്‍ കമ്മിറ്റി പരിഗണിച്ചില്ല.
മദ്റസ നവീകരണ, ഐ.ഡി.എം.ഐ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നീക്കിവെക്കുന്ന ഫണ്ടിനേക്കാള്‍ ആവശ്യം വളരെ കൂടുതലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനേക്കാള്‍ പുതുക്കലിനാണ് മുന്‍ഗണന നല്‍കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment