കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സര്‍ക്കാരിന് എന്തെങ്കിലും മറച്ചുവെക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ട്. കോടതികളുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. നടി ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നിരീക്ഷണം.
പോലീസ് പല കേസുകളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയും വിവിധ കോടതികളില്‍ ഹാജരാക്കുകയുമാണ് ചെയ്യുന്നത്. ഇതൊക്കെ അന്വേഷണ സംഘത്തലവന്റെ അറിവോടെയാണോ അതോ ഡി വൈ എസ് പി മാര്‍ സ്വന്തം നിലയില്‍ ചെയ്യുന്നതാണോ എന്ന് വ്യക്തമാക്കണം. ഈ വിഷയത്തില്‍ വേണ്ടിവന്നാല്‍ അന്വേഷണ സംഘത്തലവനെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇപ്പോഴത്തെ നിലയില്‍ അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. തേക്ക് , മാഞ്ചിയം എന്നിവയുടെ പേരില്‍ നടന്നതുപോലെ വലിയ തട്ടിപ്പാണ് സോളാര്‍ വിഷയത്തില്‍ നടന്നിരിക്കുന്നത്. നിരവധിപേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം മുന്നോട്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വിശദമായ പരിശോധന നടത്തിയശേഷമെ നിലപാട് സ്വീകരിക്കാനാവൂയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment