Latest News

യുവതികളെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം കവരുന്ന സംഘം പിടിയില്‍


വീരാജ്‌പേട്ട: യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ സംഘത്തിലൂടെ പണം കവരുന്ന മൂന്നംഗ സംഘത്തെ കുടക് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

മംഗലാപുരം സ്വദേശികളായ ഉത്തിനഗടി ശാന്തിനഗറിലെ യാക്കൂബ്, കൊണ്ടജയിലെ അബ്ദുര്‍റഹ്മാന്‍, കാസര്‍കോട്‌ മുള്ളേരിയിലെ മണികണ്ഠന്‍ എന്നിവരെയാണ് കുടക് ജില്ലാ പോലിസ് സൂപ്രണ്ട് എം എന്‍ അനുചേത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുശാല്‍ നഗറിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് തിങ്കളാഴ്ച
അറസ്റ്റ് ചെയ്തത്.

മംഗലാപുരം കദ്രിയിലെ അനൂപ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇവര്‍ വലയിലായത്. രണ്ടു മാസം മുമ്പ് അനൂപിന്റെ മംഗലാപുരത്തെ സ്റ്റേഷനറി കടയിലെത്തിയ അപരിചിതയായ ഒരു യുവതി അനൂപുമായി പരിചയപ്പെട്ട് അടുപ്പത്തിലാവുകയും മടിക്കേരിയിലെ തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ. യുവതിയുടെ ക്ഷണം സ്വീകരിച്ച് മടിക്കേരി ചെയിന്‍ ഗേറ്റിന് സമീപമുള്ള സ്വകാര്യ റസ്റ്റ് ഹൗസില്‍ എത്തിയ അനൂപിനെ പുറമെ നിന്നെത്തിയ ഒരു സംഘം അക്രമിക്കുകയും യുവതിയുമായുള്ള അവിഹിത ബന്ധം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാതെ വന്നപ്പോള്‍ അനൂപിന്റെ കഴുത്തിലുണ്ടായിരുന്ന 45 ഗ്രാം സ്വര്‍ണമാലയും 5000 രൂപയും അക്രമികള്‍ കൈക്കലാക്കി.

സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികളെ ഉപയോഗിച്ച് പണം തട്ടുന്ന വന്‍ റാക്കറ്റ് കുടക് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് മനസിലായത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്ദുര്‍ റഹ്മാന്‍ മംഗലാപുരം കദ്രി പോലിസ് സ്‌റ്റേഷനിലും സ്വദേശി മണികണ്ഠന്‍ മംഗലാപുരം,  മലപ്പുറത്തെ പൊന്നാനി എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസില്‍ പ്രതിയാണ്.
 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Veerajpetta, Arrest









No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.