Latest News

സോളാറിന്റെ വെളിച്ചം കുറയുമ്പോള്‍ ബയോഗ്യാസ് പ്ലാന്റ് തട്ടിപ്പ്

തിരുവനന്തുരം: മുഖ്യമന്ത്രി മുതല്‍ ആഭ്യന്തരമന്ത്രി വരെ എത്തി നില്‍ക്കുന്ന സോളാര്‍ തട്ടിപ്പും "സരിത കേരള"വും കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞ നില്‍ക്കുകയാണ്. സോളാര്‍ തട്ടിപ്പിന്റെ കുരുക്കില്‍പ്പെട്ട് പ്രമുഖരെല്ലാം അമ്പരന്ന് നില്‍ക്കുമ്പോള്‍ വരുന്നു മറെറാരു നെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ കൂടി. അതും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പിന്‍ബലത്തില്‍.

കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പിനു പിന്നാലെ ബയോഗ്യാസ് പ്ലാന്റിന്റെ മറവില്‍ കോടികള്‍ തട്ടിയ കഥയാണ് "മംഗളം" പുറത്തുകൊണ്ടുവന്നത്
സൗത്ത് കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ബിസിനസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിനെതിരെയാണു പരാതി. സ്ഥാപനം നല്‍കിയ പഌന്റ് പ്രവര്‍ത്തിക്കാതായതോടെയാണു പരാതിയുയര്‍ന്നത്. നൂറുകണക്കിനാളുകളില്‍നിന്ന് കോടികള്‍ സ്ഥാപനം തട്ടിയെടുത്തതായാണ് വിവരം.
സര്‍ക്കാര്‍ സബ്‌സിഡിയോടെ കുറഞ്ഞ നിരക്കില്‍ ഗുണമേന്മകൂടിയ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു യൂണിറ്റിനു സബ്‌സിഡി കിഴിച്ച് ഇരുപത്തിനാലായിരത്തി അഞ്ഞൂറ് രൂപയാണ് സ്ഥാപനം വാങ്ങിയിരുന്നത്. പ്ലാസ്റ്റിക് നിര്‍മിത ടാങ്കുകളാണ് പ്ലാന്റ് എന്ന പേരില്‍ വിതരണം ചെയ്തത്. പ്ലാന്റ് സ്ഥാപിച്ചു മൂന്നു മാസത്തിനു ശേഷമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകൂവെന്നും അറിയിച്ചിരുന്നു. 

മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ വന്നതോടെയാണു പരാതിയുയര്‍ന്നത്. ഇതോടെ കളമശേരിയിലെ ഓഫീസിന്റെ പ്രവര്‍ത്തനം പേരിനു മാത്രമാക്കി. ഓഫീസ് ഫോണില്‍ വിളിച്ചാല്‍ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണ്. എം.ഡിയെ വിളിച്ചാല്‍ മറ്റൊരാളാണ് എടുക്കുക. എം.ഡി. മീറ്റിംഗിലാണെന്ന മറുപടിയാണ് എപ്പോഴും. താലൂക്ക് കേന്ദ്രങ്ങളില്‍ തുറന്ന വിതരണ ഏജന്‍സികള്‍ കഴിഞ്ഞ ഡിസംബറോടെ പൂട്ടി. തട്ടിപ്പിനിരയായ ചിലര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഉപഭോക്തൃ കോടതിയിലും പരാതി സമര്‍പ്പിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്..

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സജീവമായത്. മാലിന്യ സംസ്‌കരണ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
അന്നു മന്ത്രിയായിരുന്ന ബിനോയി വിശ്വം, മുല്ലക്കര രത്‌നാകരന്‍, ജോസ് തെറ്റയില്‍ എന്നിവരില്‍നിന്നു സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.ജി. സദാനന്ദന്‍ വിവിധ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയായിരുന്നു ഇടപാടുകാരെ സമീപിച്ചത്.
മാലിന്യം സമൂഹത്തിന്റെ സമ്പത്താക്കി മാറ്റാം എന്ന സന്ദേശവുമായാണു സ്ഥാപനം രംഗത്തു വന്നത്. ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സീറോ വേയ്‌സ്റ്റ് പ്രോജക്ട് (ക്ലീന്‍ കേരള) എന്ന പദ്ധതിക്കും രൂപം നല്‍കി. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കുറഞ്ഞ മാലിന്യംകൊണ്ടു കൂടുതല്‍ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. പരിസര മലിനീകരണം ഉണ്ടാകില്ലെന്നും 95 ശതമാനം മാലിന്യവും ബയോഗ്യാസാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നതെന്നും ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് എല്‍.പി.ജിക്കു സമാനമായിരിക്കുമെന്നും സ്ഥാപനം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്ലാന്റില്‍ സംസ്‌കരിക്കാനായി നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞുനാറി ദുര്‍ഗന്ധം പരത്തുന്നു.
(കടപ്പാട്: മംഗളം)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.