വെബ് സൈറ്റിലെ പരസ്യത്തിന്റെ മറുപടിയായി സഹായം നല്‍കാമെന്ന ഇ മെയില്‍ വഴി അറിയിച്ചാല്‍ മറുപടിയായി ഇടനിലക്കാരന്റെ ഫോണ്‍ നമ്പരാണ് ലഭിക്കുക. രണ്ടര ലക്ഷം രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും 25 മാസത്തേക്ക് ആവശ്യക്കാരന്റെ അധീനതയില്‍ വിട്ടു നല്‍കുമെന്ന് ഇടനിലക്കാരന്‍ വ്യക്തമാക്കും. ഈ കാലയളവിലേക്ക് മറ്റാര്‍ക്കെങ്കിലും പെണ്‍കുട്ടിയെ മറിച്ചു നല്‍കുകയുമാവാം. ഇതായിരുന്നു
മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ രീതി.
പുതിയ രീതിയിലുള്ള തട്ടിപ്പ് നടത്തുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘത്തിന്റെ അന്വേഷണത്തിലൂടെ തന്ത്രപൂര്‍വം പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇടപാടുകാരെന്ന വ്യാജേനെ റിപ്പോര്‍ട്ടര്‍ സംഘം പെണ്‍വാണിഭ സംഘത്തെ സമീപിച്ച ശേഷമാണ് എല്ലാ തെളിവുകളും ശേഖരിച്ച് പൊലീസിന് നല്‍കിയത്.
രണ്ടര ലക്ഷം രൂപ നല്‍കിയാല്‍, 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. ഒപ്പം രണ്ടര ലക്ഷം രൂപ 25 മാസമായി തിരികെ തരാമെന്നു വാഗ്ദാനവുമായാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
ലോക്കാന്റോ എന്ന വെബ്‌സൈറ്റിലെ പരസ്യത്തിലൂടെയാണ് റിപ്പോര്‍ട്ടറിന്റെ അന്വേഷണം ആരംഭിച്ചത്.' മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചെക്കുകൈമാറാന്‍ കോഴിക്കോട് ഫോക്കസ് മാളിലെത്താന്‍ ഇടനിലക്കാരനോട് റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ മലപ്പുറം ഡിവൈഎസ്പിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇത് സംബന്ധിച്ച എല്ലാ രേഖകളും കൈമാറി. പണം വാങ്ങാനായി എത്തിയ ഇടനിലക്കാരനായ വിനോദിനെ പൊലീസ് സംഘം കയ്യോടെ പിടികൂടികയായിരുന്നു.
റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം ശേഖരിച്ച ദൃശ്യങ്ങളും ഫോണ്‍ രേഖകളും പൊലീസിന് കൈമാറിയാണ് പെണ്‍വാണിഭ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നത്. ഇടനിലക്കാരനെ കോഴിക്കോട് എത്തിച്ചും പെണ്‍കുട്ടിയെ മലപ്പുറത്തെത്തിച്ചുമാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതിനിടയില്‍ ഇടനിലക്കാരനോടൊപ്പം കോട്ടയ്ക്കലിലെ വീട്ടില്‍ പോയി വാര്‍ത്താസംഘം യുവതിയെയും മാതാവിനെയും കാണുകയും ചെയ്തിരുന്നു.
പോലീസ് എത്തുമ്പോള്‍ കോട്ടയ്ക്കലിലെ വീട്ടില്‍ യുവതിയുടെ സഹോദരന്‍മാര്‍ എന്നു പറയുന്ന രണ്ടുപേരുമുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തില്ലെങ്കിലും നിരീക്ഷണത്തിലാണ്. സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങളും ഫോണ്‍സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതും പെണ്‍കുട്ടി താമസിക്കുന്നó വീട്ടില്‍നിന്നെടുത്ത ചിത്രങ്ങളും വാര്‍ത്താ സംഘം പോലീസിനു കൈമാറിയിരുന്നു.
സംസ്ഥാനം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു പെണ്‍വാണിഭ റാക്കറ്റാണിതെന്നുസംശയിക്കുന്നു. വിനോദിന്റെ സംഘത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടൊണ് സൂചന. പിടിയിലായ പെണ്‍കുട്ടിയും അമ്മയും തൃശൂര്‍ സ്വദേശികളാണ്. വിനോദ് കോഴിക്കോട് സ്വദേശിയെന്നാണു പറഞ്ഞിരിക്കുന്നത്. എന്നാല്‍ എറണാകുളം എളമക്കരയിലെ ബാങ്കിന്റെ അക്കൗണ്ട് നമ്പരാണ് വിനോദ് വാര്‍ത്താ സംഘത്തിനു നല്‍കിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ളവരായിക്കാം നടത്തിപ്പുകാരെന്നു കരുതുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment