Latest News

വീണ്ടും പോലീസ് ക്രൂരത: മര്‍ദ്ദനമേററ് നിലത്ത് വീണ യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചു

കൊല്‍ക്കത്ത: ഇരുപത്തിയഞ്ചുകാരനായ യുവാവിനെ തല്ലിച്ചതച്ച ശേഷം അയാളുടെ ശരീരത്ത്‌ പോലീസുകാര്‍ മൂത്രമൊഴിച്ചതായി പരാതി. വ്യാഴാഴ്‌ച രാത്രി നടന്ന സംഭവത്തെ തുടര്‍ന്ന്‌ പോലീസ്‌ പീഡനത്തിനിരയായ റഫീഖ്‌ എന്ന യുവാവിന്റെ പിതാവ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക്‌ പരാതി നല്‍കി. 

വ്യാഴാഴ്‌ച രാത്രി ഭാര്യയെ വീട്ടിലാക്കി മടങ്ങുമ്പോള്‍ പാര്‍ക്ക്‌ സര്‍ക്കസ്‌ മൈതാന്‍ പരിസരത്തുവച്ച്‌ മൂന്ന്‌ റൗഡികള്‍ റഫീഖിനെ തടഞ്ഞു നിര്‍ത്തി. തീപ്പെട്ടി ചോദിച്ച ഇവര്‍ അത്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ മര്‍ദനമാരംഭിച്ചു. ഈ സമയത്ത്‌ രണ്ട്‌ പോലീസുകാര്‍ അവിടേക്ക്‌ വരുന്നത്‌ കണ്ട്‌ റൗഡികള്‍ റഫീഖിനെ മോചിപ്പിച്ചു. ഇവര്‍ റഫീഖിനെ ഓടി രക്ഷപെടാന്‍ അനുവദിക്കുകയും പിന്നാലെ 'കളളന്‍' എന്ന്‌ വിളിച്ച്‌ ഓടുകയും ചെയ്‌തു. 

റഫീഖിനെ ഓടിച്ചിട്ട്‌ പിടിച്ച പോലീസുകാര്‍ അയാളെ മര്‍ദിച്ച്‌ അവശനാക്കി. താന്‍ കളളനല്ല എന്ന്‌ പറഞ്ഞിട്ടും മര്‍ദനം അവസാനിപ്പിച്ചില്ല. അവസാനം, അവശനായി നിലത്തു വീണപ്പോള്‍ അവര്‍ റഫീഖിന്റെ ശരീരത്തില്‍ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം പോലീസിലെ ഉന്നതകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്‌. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന്‌ പറയുന്ന പോലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 

കുറ്റക്കാരെന്ന്‌ തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കി. അതേസമയം, റൗഡികളുടെ നിര്‍ദേശപ്രകാരമാണ്‌ പോലീസുകാര്‍ ഹീനപ്രവൃത്തി ചെയ്‌തത്‌ എന്നും ആരോപണമുണ്ട്‌. 

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.