Latest News

ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ ആസ്‌പത്രിയില്‍

മംഗലാപുരം: ആസ്​പത്രിയിലെ മുറിയില്‍ കൈയോടെ പിടിക്കപ്പെട്ട കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കെട്ടിടത്തിനുമുകളില്‍നിന്ന് ചാടിയ യുവാവിന്റെയും കൈയിലെ ഞരമ്പുമുറിച്ച യുവതിയുടെയും നില ഗുരുതരമാണ്.

കാര്‍ക്കളയിലെ സ്വകാര്യ ആസ്​പത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും ചിക്ക്മംഗലൂരില്‍ താമസക്കാരിയുമായ യുവതിയും ബൊര്‍ക്കട്ടെ സ്വദേശിയായ യുവാവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി കാര്‍ക്കളയിലെ ആസ്​പത്രിയില്‍ നഴ്‌സാണ്. ബുധനാഴ്ച രാത്രി യുവതിക്ക് ഭക്ഷണവുമായി വന്ന യുവാവിനെ നഴ്‌സുമാരുടെ മുറിയില്‍വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ കാര്‍ക്കള പോലീസ് കേസെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.