കണ്ണൂര്‍: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂവര്‍ സംഘം കോഴിക്കോട് വെച്ച് പോലീസ് വലയിലായി. ഇന്‍ജിന്‍ എന്നറിയപ്പെടുന്ന അരക്കിണര്‍ ചെറിയ ഒറ്റയില്‍ ജംഷീര്‍ (24) കാരപ്പറമ്പിലെ ഷഹന്‍ഷ എന്ന ഡുഡു (26), നടുവട്ടത്തെ അദീപ് മുഹമ്മദ് സാലിഹ് (26) എന്നിവരാണ് പിടിയിലായത്.
രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് വീടുകള്‍ പൊളിച്ച് മോഷണം നടത്തുന്ന സംഘമാണിവര്‍. പിടിയിലാകുമ്പോള്‍
മോഷണമുതലുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണങ്ങള്‍ നടത്തിയെന്ന് വിവരം ലഭിച്ചു.
പകല്‍ സമയത്മങ്ങളില്‍ പൂട്ടിയിട്ട വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ വീടിന്റെ മുന്‍വാതില്‍ ജാക്കിലിവര്‍, സ്‌ക്രൂ ഡ്രൈവര്‍ എന്നിവ ഉപയോഗിച്ച് വാതില്‍ തിക്കിപെളിച്ചാണ് മോഷണം നടത്തിയിരുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട ഇരുവരും അദീപന് ബ്രൗണ്‍ഷുഗര്‍ നല്‍കി കവര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍ തൊണ്ടി മുതലുകള്‍ പല ലോഡ്ജ് മുറികളിലാണ് ഒളിപ്പിച്ചുവെച്ചത്. കണ്ടെടുത്ത മോഷണ വസ്തുക്കളില്‍ വജ്രമോതിരം, എല്‍ ഇ ഡി ടി വികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വി സി ഡി പ്ലെയറുകള്‍, ലാപ്‌ടോപ്പുകള്‍, വിദേശ നിര്‍മിത സ്‌പ്രേ, ടോര്‍ച്ചുകള്‍, വാച്ചുകള്‍ എന്നിവയും മറ്റ് ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും മോഷ്ടിച്ചവയില്‍ ഉള്‍പ്പെടും.
പ്രതികള്‍ മോഷ്ടിച്ച മുഴുവന്‍ മുതലുകളും പോലീസ് കണ്ടെടുത്തു. 2009 ല്‍ ഇരുപതോളം ബൈക്കുകള്‍ മോഷ്ടിച്ചതിന് ജംഷീറിനെയും ഡുഡുവിനെയും പിടികൂടുകയായിരുന്നു. കോളേജ് കുട്ടികക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 5000 ഓളം മയക്ക് ഗുളികകള്‍ സഹിതം ജംഷീറിനെ ഇതിന് മുമ്പ് ക്രൈം സ്‌ക്വാഡ് പിടിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Robbery

No comments:
Post a Comment