ന്യൂഡല്‍ഹി: തെലുങ്കാന വിഷയത്തില്‍ നടക്കുന്ന ബഹളത്തില്‍ ഇടക്കാല റെയില്‍ ബജറ്റ് മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പിച്ചു. ബഹളം മൂലം ബജറ്റ് അവതരണം തടസ്സപ്പെട്ടപ്പോള്‍ പ്രധാന ഭാഗങ്ങള്‍ മാത്രം വായിച്ച് മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ താരിഫ് നിയന്ത്രണ അതോറിറ്റി രൂപീകരിക്കുമെന്നും ബജറ്റില്‍ സൂചനയുണ്ട്. പുതുതായി തുടങ്ങുന്ന പ്രീമിയം ട്രെയിനുകളില്‍ തിരക്കിനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും.
ബജറ്റില്‍ ആകെ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് മൂന്നു പുതിയ ട്രെയിനുകള്‍ ലഭിച്ചു. ആകെ അനുവദിച്ച 17 പ്രീമിയം ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിനു ലഭിച്ചു. തിരുവനന്തപുരം-ഡല്‍ഹി നിസാമുദ്ദീന്‍ ദൈ്വവാര ട്രെയിന്‍, തിരുവനന്തപുരം-ബാംഗ്ലൂര്‍ ദൈ്വവാര പ്രീമിയം ട്രെയിന്‍, പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് കേരളത്തിന് അനുവദിച്ചത്.
തിരുവനന്തപുരം ബാംഗ്ലൂര്‍ പ്രീമിയം എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും. പുനലൂര്‍ കന്യാകുമാരി പ്രതിദിനപാസഞ്ചര്‍ ആണ്. തിരുവനന്തപുരം നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടുദിവസം ആക്കി. ഒരു ദിവസം കോട്ടയം വഴിയും ഒരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും സര്‍വീസ്. തിരുവനന്തപുരം പുതുച്ചേരി പുതിയ പാതക്ക് സര്‍വേ നടത്തും.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായിട്ടില്ല. ഇതേചൊല്ലി കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധമുയര്‍ത്തി. ബജറ്റില്‍ മലബാറിനെ പൂര്‍ണമായും അവഗണിച്ചെന്ന് കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Budget, Delhi

No comments:
Post a Comment