Latest News

സരിതയുടെ പരാതിയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ തനിക്ക് കൈമാറിയത് 19 -20 പേജുള്ള കുറിപ്പാണെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുറിപ്പ്.ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചാണ് സരിത വിശദീകരിച്ചത്.ചിലരൊക്കെ ഭയപ്പെടേണ്ട കാര്യം ഇതിലുണ്ട്. 

ഉന്നതരുമായുള്ള വ്യക്തിബന്ധം സൂക്ഷമായി സരിത വിശദീകരിച്ചിട്ടുണ്ട്. തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ സരിത വെളിപ്പെടുത്തി. ബന്ധപ്പെടല്‍ നടന്നത് എവിടെ, എത്രസമയം എന്നിവ എഴുതിത്തന്നു.ഒറ്റ വായനയില്‍ വ്യക്തമായി മനസ്സിലാകും വിധമാണ് എഴുത്ത്.വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.ഞെട്ടിയതുകൊണ്ടാവും മജിസ്‌ട്രേറ്റും എഴുതി തരാന്‍ ആവശ്യപ്പെട്ടത്. സരിതയുടെ വെളിപ്പെടുത്തലിന്റെ പ്രഹരശേഷി മാരകമായിരിക്കുമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ ഭാര്യയെ കൊന്നു എന്ന കാര്യം സരിതയ്ക്ക് അറിയാം.അടുത്തത് താനാണെന്ന് സരിത ഭയപ്പെട്ടിരുന്നു.ഉപയോഗിച്ച് കഴിഞ്ഞാല്‍ കൊന്നുകളയുക എന്നതാണ് ബിജുവിന്റെ രീതി.
ശാലുമേനോനെയും കൊല്ലുമെന്ന് സരിത പറഞ്ഞിരുന്നു.ബിജു രാധാകൃഷ്ണനാണ് പണം മുഴുവന്‍ കൈകാര്യം ചെയ്തത്.ബിജു പണം ശാലുവിന് കൈമാറി.സരിതയുടെ ഒരു അക്കൗണ്ടിലും ഇപ്പോള്‍ പണമില്ല.പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കി കേസ് അവസാനിപ്പിക്കാന്‍ സരിതയ്ക്ക് താത്പര്യമുണ്ട്. പണം കൊടുത്താല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കും.പണം നല്‍കാനുള്ള സോഴ്‌സ് സരിതയ്ക്കുണ്ട്.നിസ്സാര വകുപ്പുകളാണ് സരിതയ്ക്കും ബിജുവിനുമെതിരെ ചുമത്തിയിരിക്കുന്നത്.ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ഫെനി പറഞ്ഞു.

സരിതയുടെ കുറിപ്പ് വില്‍ക്കാന്‍ ഉദ്ദേശമില്ല.കുറിപ്പിനുവേണ്ടി പലരും വിളിക്കുന്നുണ്ട്.കുറിപ്പില്‍ ഏതൊക്കെ പേരുകള്‍ ഉണ്ടെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.ബെന്നി ബഹനാന്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല.കച്ചവടത്തിന് താന്‍ കൂട്ടുനില്‍ക്കില്ല. തനിക്ക് ഭീഷണി ഉണ്ട്.പോലീസ് സംരക്ഷണം വേണമെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘ക്ലോസ് എന്‍കൗണ്ടര്‍’ലാണ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.