തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പുന:സംഘടനയുണ്ടെങ്കില്‍ ഗണേഷ് മന്ത്രിയാകണം.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൂടിയേ തീരു.കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട. ഗണേഷിന്റെ മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ നിലവിലെ പോലീസ് അന്വേഷണത്തിന് ശേഷം ജുഡീഷണല്‍ അന്വേഷണമാകാം. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിച്ചുവിട്ടിരിക്കുകയാണ്.ഓഫിസില്‍ ചിലര്‍ അഴിഞ്ഞാടി.മുഖ്യമന്ത്രി കാണിച്ച വിവേകം ഓഫീസ് കാണിച്ചില്ലെന്നും പിള്ള പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment