ജൂണ്‍ 30ന് ബര്‍ക്ക-സീബ് റോഡിലായിരുന്നു അപകടം. ബര്‍ക്ക പോളി ക്ളിനിക്കില്‍ ഡോക്ടറായ ബിനോയ് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.
അതി ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പോലിസ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന ബിനോയിയെ അഞ്ജാതന്‍ എന്ന നിലയിലാണ് ചികില്‍സകള്‍ നടത്തിവന്നിരുന്നത്.
ഒമാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ബിനോയിയുടെ നിരവധി സുഹൃത്തുക്കള്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആര്‍ക്കും തിരിച്ചറിയാനായില്ല. സീബില്‍ താമസിക്കുന്ന ഡോക്ടറെ കാണാതായതിനത്തെുടര്‍ന്ന് അയല്‍വാസി നടത്തിയ അന്വേഷണമാണ് ഒടുവില്‍ ആളെ തിരിച്ചറിയാന്‍ സഹായകരമായത്.
പോലിസില്‍ അറിയിച്ചതിനത്തെുടര്‍ന്ന് പോലിസ്, ആശുപത്രിയിലുള്ള അഞ്ജാതനെപ്പറ്റി വിവരം നല്‍കുകയായിരുന്നു.
ദുബൈയില്‍ അല്‍സ ഫാര്‍മസി നടത്തുന്ന പിതാവ് അലക്സാണ്ടറും അമ്മയടക്കം മറ്റ് ബന്ധുക്കളും ആശുപത്രിയിലത്തെിയിട്ടുണ്ട്. അമേരിക്കയില്‍ ഡോക്ടറായ സഹോദരനും സ്ഥലത്തത്തെിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment