Latest News

കാറില്‍ സഞ്ചരിക്കവെ യുതിയെയും യുവാവിനെയും തടഞ്ഞുനിര്‍ത്തി പണം തട്ടാന്‍ ശ്രമം

കുമ്പള: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി അരലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം ഉദ്യാവര്‍ മാഡയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 26 കാരിയുടെ പരാതിയില്‍ ജാബിര്‍, നാസിര്‍ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരാതിക്കാരിയായ യുവതിയെ മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു.

ഇതിനു ശേഷം ഏഴുവയസുള്ള മകനുമായി സഹോദരിക്കൊപ്പം മാഡയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മംഗലാപുരത്തെ ഒരു വസ്ത്രാലയത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ഉപ്പള സ്വദേശിയാണെന്ന് പറയുന്ന ഒരാളുമായി മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു.ഇതിനു ശേഷം മറ്റൊരു യുവാവിനെ കൂട്ടി ഇരുവരും ഉപ്പളയിലെത്താന്‍ ആവശ്യപ്പെട്ടു. ബന്തിയോട്ടെ ഒരു ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. പിന്നീട് ബേക്കൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ഒരു സംഘം കാറിലും ബൈക്കിലും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നും അരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഒടുവില്‍ 20,000 രൂപ നല്‍കാമെന്ന ധാരണയില്‍ സംഘം സ്ഥലം വിട്ടു. ഇതിനിടയില്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഘത്തില്‍പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.