കെയ്റോ: ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നാലു ദിവസത്തിനിടെ 91 സ്ത്രീകള്‍ ലൈംഗിക പീഡനത്തി നിരയായതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോടും ഉദ്യോഗസ്ഥരോടും സംഘടന ആവശ്യപ്പെട്ടു.
പൊതു സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചക്കു ശേഷം 101 ലൈംഗിക പീഡനങ്ങള്‍ നടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ തന്നെയാണ് പീഡനങ്ങള്ക്കുത്തരവാദിയെന്ന് ഈജിപ്ഷ്യന്‍ ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കുറ്റപ്പെടുത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment