നെടുമ്പാശ്ശേരി: ദുബായിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണ ബിസ്‌കറ്റുമായി രണ്ട് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് പരിശോധനയിലാണ് കാസര്‍കോട് സ്വദേശികളായ മങ്കേരി സെയ്ത്മുഹമ്മദ് ജംസീര്‍, കോപ്പല്‍ അബ്ബാസ് അബ്ദുല്‍ റൗഫ് എന്നിവര്‍ പിടിയിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30-നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ എത്തിയ ജംസീറിന്റെ ബാഗേജില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണ ബിസ്‌കറ്റും 4500 അമേരിക്കന്‍ ഡോളറും രാവിലെ 8.30-നുള്ള എമിറേറ്റ്‌സില്‍ എത്തിയ അബ്ബാസ് അബ്ദുല്‍ റൗഫില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.
സോക്‌സിനടിയില്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് അബ്ബാസ് സ്വര്‍ണ ബിസ്‌കറ്റ് കടത്താന്‍ ശ്രമിച്ചത്.
പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ മുഹമ്മദ് ജംസീര്‍ കസ്റ്റംസ് ഹാളില്‍ ബാഗേജ് ഉപേക്ഷിച്ച് മാറിനിന്നു. കുറച്ചുസമയത്തിനു ശേഷം വീണ്ടും എത്തി ബാഗേജ് എടുക്കുമ്പോള്‍ സംശയം തോന്നി കസ്റ്റംസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് ബിസ്‌കറ്റ് ഒളിപ്പിച്ച നിലയില്‍ കണ്ടത്.
നടത്തത്തിലെ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ട് ദേഹപരിശോധന നടത്തിയപ്പോഴാണ് അബ്ബാസ് അബ്ദുള്‍ റൗഫിന്റെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രണ്ടു പേരും കാരിയേഴ്‌സ്മാത്രമാണെന്നാണ് സൂചന. കോഴിക്കോട്ടുകാരനു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നതെന്ന സൂചനയും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇരുവരേയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ കാറും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ബിസ്‌കറ്റ് കടത്തിന് കാരിയേഴ്‌സ് ആകുന്നവര്‍ക്ക് വിമാനടിക്കറ്റും നിശ്ചിത തുകയുമാണ് വാഗ്ദാനം നല്‍കിയിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരേയും എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.
ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അമിത് ശര്‍മ, ഇന്റലിജന്‍സ് ഓഫീസര്‍മാരായ വിനു ഗ്രേഷ്യസ്, നിതീഷ് ശുക്ല, പ്രശാന്ത്, മനോജ്, സൂപ്രണ്ടുമാരായ കെ.എസ്. ബിജുമോന്‍, സി. ശ്രീധരന്‍, കെ.എം. അബ്ദുള്‍ സമദ്, കെ.ജെ. ജോസി, ഇ.വി. ശിവരാമന്‍, രഞ്ജിത് ശാന്തകുമാര്‍, കെ.ജി. വികാസ്, ഗിരീഷ്, സി.ആര്‍. ചെഞ്ചുരാമന്‍, പി.ജി. വിജയ്, ഹാര്‍ഡി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment