Latest News

അജ്ഞാത പ്രേതമായി അലഞ്ഞയാള്‍ പാണക്കാട്ട് ശയനപ്രദക്ഷിണം നടത്തിയത് മറക്കരുത് : യൂത്ത്‌ലീഗ്

കാസര്‍കോട്: സ്വന്തം പിതാവിനെയും മേല്‍വിലാസമുണ്ടാക്കികൊടുത്ത പാര്‍ട്ടിയെയും തള്ളിപ്പറഞ്ഞ് സ്വയം പരിഹാസ്യനായ കെ.മുരളീധരന്‍ ലീഗിനെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ വന്ന വഴി മറക്കരുതെന്ന് യൂത്ത്‌ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 

തലതിരഞ്ഞ രാഷ്ട്രീയം കളിച്ച നാളില്‍ കേരളീയ സമൂഹം ചവറ്റുകൊട്ടയിലിടുകയും ഗതിയില്ലാത്ത അജ്ഞാതപ്രേതമായി അലഞ്ഞുതിരിയുന്നതിനിടെ ഇരിക്കക്കല്ലിനായി പാണക്കാട് തറവാട്ടുമുറ്റത്ത് ശയന പ്രദക്ഷിണം വെച്ചതും പാണക്കാട് കുടുംബത്തിന്റെ ഇടപെടലിലൂടെ മാമോദിസ സ്വീകരിച്ച് നാലണ മെമ്പറായതും കെ. മുരളീധരന്‍ മറന്നാലും കേരളീയ സമൂഹം മറന്നിട്ടുണ്ടാവില്ല.
മന്ത്രിപ്പണിയും ലീഗ് വിമര്‍ശനവും ഉപജീവനമാര്‍ഗ്ഗമാക്കി ഫാസിസ്റ്റുകളുടെ കയ്യടി നേടാന്‍ ആര്യടാന്‍ കെട്ടിയാടുന്ന വിഡ്ഡിവേഷം ജാനാധിപത്യകേരളം മുന്‍കാലങ്ങളില്‍ തള്ളിക്കളഞ്ഞതാണ്. ലീഗ് പിന്തുണക്കുന്ന മന്ത്രിസഭയില്‍നിന്നും രാജിവെച്ചാണ് ലീഗിനെതിരെ ഗീര്‍വാനപ്രസംഗം നടത്തേണ്ടത്. ആദര്‍ശത്തെയും വിശ്വാസത്തെയും മാത്രമല്ലചുമതലപ്പെടുത്തിയ രണ്ടുവകുപ്പുകളെകൂടി കുളമാക്കിയ മഹാമന്ത്രിയാണ് ആര്യാടന്‍ യോഗം അഭിപ്രായപ്പെട്ടു.
യു.ഡി.എഫ്. സംവിധാനം കെട്ടിപ്പടുത്തതിന്റെ പേറ്റുനോവോ പോറ്റുനോവോ അറിയാത്ത രമേശ് ചെന്നിത്തലക്ക് അധികാരം കിട്ടാത്തതോടെ നഷ്ടപ്പെട്ട സമനില വീണ്ടെടുക്കാനായാലേ യു.ഡി.എഫ്. രക്ഷപ്പെടുകയുള്ളുവെന്ന്് യോഗം വിലയിരുത്തി.
പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, അബ്ബാസ് കൊടിയമ്മ, എം.എസ്. അബ്ദുല്‍ ഷൂക്കൂര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.