Latest News

എസ്.വൈ.എസ് 60-ാം വാര്‍ഷികം; ഉണര്‍ത്തു ജാഥ തുടങ്ങി

കാഞ്ഞങ്ങാട് : ഈ മാസം 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ സമര്‍പ്പിത യൗവ്വനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദശത്തില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 9 സോണുകളില്‍ നടക്കുന്ന ഉണര്‍ത്തു ജാഥക്ക് ഹൊസ്ദുര്‍ഗ്ഗില്‍ തുടക്കമായി.

ശനിയാഴ്ച രാവിലെ അബ്ദുള്‍ ഹമിദ് സഖാഫി കല്ലൂരാവിയുടെ നേത്യത്വത്തില്‍ പൂച്ചക്കാട് മഖാം സിയാറത്തോടെ പരിപാടികള്‍ ആരംഭിച്ചു. സി. അബ്ദുല്ല ഹാജി ചിത്താരി ജാഥാനായകന്‍ റാഷിദ് ഹിമമി സഖാഫിക്ക് പതാക കൈമാറി.
ജാഥ കല്ലിങ്കാല്‍, ബേക്കല്‍, ഇല്യാസ്, ഖിളര്‍, ഹദ്ദാദ് നഗര്‍,പരയങ്ങാനം, മൗവ്വല്‍, മുക്കോട്, പള്ളിപ്പുഴ, തൊട്ടി, ചേറ്റുകുണ്ട്, ചിത്താരി, മടിയന്‍, അതിഞ്ഞാല്‍, തെക്കേപ്പുറം, ഇഖ്ബാല്‍ നഗര്‍, ബല്ലാകടപ്പുറം, മുട്ടുന്തല തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു ശേഷം കൊളവയലില്‍ സമാപിച്ചു.സമാപനത്തില്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ ഉമര്‍ സഖാഫി, ബശീര്‍ മങ്കയം, മശ്ഹൂദ് ഫാളിലി,അബ്ദുള്‍ ഹമീദ് മദനി ബല്ലാകടപ്പുറം, സി എച്ച് അലികുട്ടി ഹാജി,നസീര്‍ തെക്കേക്കര, അലി പൂച്ചക്കാട്, എസ് കെ അബ്ദുള്‍ ഖാദിര്‍, അബ്ദുള്‍ സത്താര്‍ പഴയ കടപ്പുറം, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് അശ്ക്കറലി പടന്നക്കാട്, മൂസ പടന്നക്കാട്, എല്‍ കെ ഇസ്മാഈല്‍, മജീദ് മൗവ്വല്‍,അബ്ദുള്‍ റഹിമാന്‍ പൂച്ചക്കാട്, സ്വാലിഹ് കല്ലിങ്കാല്‍,ശൈഖ് ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ അഴീത്തല മഖാം സിയാറത്തോടെ ജാഥ ആരംഭിക്കും. അബൂബക്കര്‍ ബാഖവി അഴീത്തല സിയാറത്തിനു നേത്യത്വം നല്‍കും.
സിയാറത്തിങ്കര, ഫലാഹ് നഗര്‍, പുഞ്ചാവി, ഞാണിക്കടവ്, പടന്നക്കാട്, കോട്ടപ്പുറം, കരുവാച്ചേരി, നീലേശ്വരം, കാഞ്ഞിരപ്പൊയില്‍, ചാളക്കടവ്, മുണ്ടോട്ട്, കയ്യുള്ളകൊച്ചി, കൂളിയങ്കാല്‍,ആറങ്ങാടി, കൊവ്വല്‍പള്ളി, ആലാമിപ്പള്ളി, പുതിയകോട്ട, കോട്ടച്ചേരി ബാവനഗര്‍, കല്ലൂരാവി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പഴയകടപ്പുറത്ത് സമാപിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.