കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ എംഎസ്സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി അട്ടേക്കാനം കുഞ്ഞികൊച്ചിയിലെ ഗംഗാധരന്-ഇന്ദിര ദമ്പതികളുടെ മകള്‍ രമ്യയെ(23)രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയതായി പരാതി.
മകളെ പയ്യന്നൂര്‍ പാടിയോട്ടുചാലിലെ ബിജു, നിധിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ബീഹാറിലേക്ക് തട്ടിക്കൊണ്ടുപോയതായി രമ്യയുടെ മാതാവ് ഇന്ദിര ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പോലീസ് ചീഫ് തോപ്സണ് ജോസിന് നല്കിയ പരാതിയില്‍ വെളിപ്പെടുത്തി.
സാധാരണ കോളേജില്‍ പോകാറുള്ള രമ്യ വൈകിട്ട് പതിവുപോലെ വീട്ടില്‍ തിരിച്ചെത്താറുണ്ട്. ജൂണ്‍ 25 ന് രാവിലെ പരിയാരം കോളേജിലേക്ക് പോയ യുവതി പിന്നീട് തിരിച്ചുവന്നില്ല. ഇതിനിടയില്‍ ബിഹാറില്‍ സ്കൂള്‍ നടത്തുന്ന ബിജു മൊബൈല്‍ഫോണില്‍ രമ്യയുടെ മാതൃസഹോദരന്‍ ഗോപിനാഥനെ വിളിക്കുകയും രമ്യ തന്നോടൊപ്പമുണ്ടെന്നും ജോലി ആവശ്യാര്‍ത്ഥം അവളെ ബിഹാറിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തുവത്രെ.
മകളെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ദിര അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയെങ്കിലും അത് പരിഗണിക്കാനോ രമ്യയെ കണ്ടെത്താനോ പോലീസ് തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ഇന്ദിര ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി ന ല്കിയത്. കേസെടുത്ത് ഉടന്‍ അന്വേഷണം ആരംഭിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് അമ്പലത്തറ പോലീസിന് നിര്‍ദ്ദേശം നല്കി.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment