Latest News

മരിച്ചെന്ന വ്യാജപ്രചാരണത്തില്‍ സഹികെട്ട് ഡോക്ടര്‍ പത്രസമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: മരിച്ചെന്ന വ്യാജപ്രചാരണത്തില്‍ സഹികെട്ട് മരിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും പത്രസമ്മേളനം നടത്തി. മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടറായ ഡോ. കമ്മാപ്പ മരിച്ചുവെന്നാണ് തിങ്കളാഴ്ച ഉച്ചമുതല്‍ വ്യാജപ്രചാരണമുണ്ടായത്. ചൊവ്വാഴ്ച രാവിലെ പ്രചാരണത്തിന് ശക്തിയേറി.

മരണ വിവരമന്വേഷിച്ചുള്ള ഫോണ്‍വിളികള്‍ ശക്തമായതോടെ വാര്‍ത്ത കേട്ട് വിശ്വസിച്ച് പലരും വീട്ടിലുമെത്തി.

ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ സുഹൃദ്‌വലയമുള്ളതിനാല്‍ ഈ പ്രചാരണത്തിനും ശക്തി കൂടി. നാട്ടില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും വിളിക്കുന്നവരോട് താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ വലഞ്ഞതോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ജനപ്രതിനിധികളില്‍ ചിലര്‍ പരിപാടികള്‍ റദ്ദാക്കി നേരിട്ട് വീട്ടിലെത്തുകയും ചെയ്തതോടെയാണ് വ്യാജപ്രചാരണം തടയാന്‍ ഡോ. കമ്മാപ്പയും മണ്ണാര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഫീക് കുന്തിപ്പുഴയും തയാറായത്. ഡോക്ടര്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചുവെന്ന് വ്യാജപ്രചാരണങ്ങള്‍ ഉണ്ടാകാറുണെ്ടങ്കിലും ജീവിച്ചിരിക്കുന്നയാളെ മരിച്ചതാക്കുന്ന പ്രചാരണത്തിനു പിന്നിലെ ഉദ്ദേശ്യം മനസിലാകുന്നില്ലെന്നും പത്രമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.