വഡോദര: അശ്ലീല നൃത്തം ചെയ്ത ബോളിവുഡ് നടി മല്ലികാ ഷെരാവത്തിന് അറസ്റ്റ് വാറന്റ്. വഡോദര ജില്ലാ കോടതിയാണ് മല്ലികയ്‌ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 19ന് മുന്‍പ് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
ബറോഡ ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ നരേന്ദ്ര ത്രിവേദിയുടെ പരാതിയിന്‍മേലാണ് മല്ലികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2006 പുതുവര്‍ഷ രാവില്‍ മുംബൈയില്‍ നടന്ന പാര്‍ട്ടിയിലവതരിപ്പിച്ച നൃത്തമാണ് മല്ലികയ്ക്ക് വിനയായത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച മല്ലികയുടെ നൃത്തം ടെലിവിഷനില്‍ കാണാനിടയായ നരേന്ദ്ര ത്രിവേദി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

മല്ലികയോടും പരിപാടി സംഘടിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടലിനോടും വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞ ശനിയാഴ്ചയ്ക്ക് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മല്ലിക ഹാജരായിരുന്നില്ല. തുടര്‍ന്ന് മല്ലികയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് കാട്ടി നരേന്ദ്ര ത്രിവേദി കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി ജാമ്യമടുക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതേ കേസില്‍ മല്ലികയ്‌ക്കെതിരെ മുന്‍പും നിരവധിപ്പേര്‍ കോടതിയെ സമീപിച്ചിരുന്നു.
ഇതേ കേസില്‍ മല്ലികയ്‌ക്കെതിരെ മുന്‍പും നിരവധിപ്പേര്‍ കോടതിയെ സമീപിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment