കട്ടപ്പന: ദിവസങ്ങള്‍നീണ്ട പ്രാര്‍ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കുമൊടുവില്‍ അഞ്ചുവയസുകാരന്‍ ഷെഫീക്ക് കണ്ണുതുറന്നു. തട്ടിവിളിക്കുമ്പോഴും നോവിക്കുമ്പോഴും മാത്രം ഇടതുകണ്ണ് ചെറുതായി തുറന്നിരുന്ന ഷെഫീക്ക് ഇന്നലെ രാവിലെമുതല്‍ തനിയെ കണ്ണ് തുറന്നുതുടങ്ങി. എന്നാല്‍ വലതുകണ്ണ് പൂര്‍ണമായും തുറക്കുന്നില്ല.
അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്ക് തനിയെ കണ്ണുതുറന്നത് ഷെഫീക്കിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന ഡോക്ടര്‍മാരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. എങ്കിലും കുട്ടി അപകടനില തരണംചെയ്തിട്ടില്ലെന്ന് ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.
കുട്ടി കൈകാലുകള്‍ ചലിപ്പിക്കുകയും ചുണ്ടുകള്‍ അനക്കുകയും ചെയ്യുന്നുണ്ട്. നോവിക്കുമ്പോള്‍ കരയാനുള്ള വെമ്പല്‍ മുഖത്ത് തെളിയുന്നുമുണ്ട്. തലയ്ക്കുള്ളിലെ നീര്‍ക്കെട്ടിന് ശമനമാകാത്തതാണ് കുട്ടിയുടെ ആരോഗ്യപുരോഗതിയില്‍ ഡോക്ടര്‍മാരെ വലയ്ക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. കെ. മഹാദേവനുമായി നിരന്തരം ബന്ധപ്പെട്ടാണ് ചികിത്സ തുടരുന്നത്. ഇതുവരെ തുടര്‍ന്നുവന്ന ഒന്നാംഘട്ട ചികിത്സ വെള്ളിയാഴ്ച രാത്രിയോടെഅവസാനിപ്പിച്ചു.ശനിയാഴ്ച സിടി സ്‌കാനിനു വിധേയമാക്കിയശേഷം രണ്ടാംഘട്ട ചികിത്സ തുടങ്ങും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kattappana, Hospital, Shefeeq,

No comments:
Post a Comment